പയ്യോളിയില്‍ നിന്നും കാണാതായ നാല് മദ്രസ വിദ്യാർത്ഥികളെ ആലുവയിൽ നിന്നും കണ്ടെത്തി

കോഴിക്കോട്: പയ്യോളിയില്‍ നിന്നും കാണാതായ നാല് മദ്രസ വിദ്യാർത്ഥികളെ കണ്ടെത്തി. ആലുവയിലെ ലോഡ്ജില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. നിലവില്‍ കുട്ടികള്‍ ആലുവ പൊലീസ് സ്റ്റേഷനിലാണുള്ളത്.

Advertisements

പയ്യോളിയിലെ ചെരിച്ചില്‍ മദ്രസയില്‍ താമസിച്ച്‌ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. സഹപാഠികളായ നാല് വിദ്യാർത്ഥികളാണ് ഹോസ്റ്റലില്‍ നിന്നും പോയത്. ഇവരെ കണാതായതിന് പിന്നാലെ പൊലീസ് വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിരുന്നു. യൂബർ ഡ്രൈവറാണ് കുട്ടികളെക്കുറിച്ചുളള വിവരം നല്‍കിയതെന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടികള്‍ ആലുവയിലുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് ആലുവയിലെത്തി തെരച്ചില്‍ നടത്തുകയായിരുന്നു. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എന്തുകൊണ്ടാണ് ഹോസ്റ്റലില്‍ നിന്ന് പോയത് എന്നുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പൊലീസ് വിദ്യാർത്ഥികളോട് ചോദിച്ചുവരികയാണ്. രക്ഷകർത്താക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles