ബ്രൂക്കിനും റൂട്ടിനും ഡബിൾ സെഞ്ച്വറി; പാക്കിസ്ഥാന് എതിരെ ശക്തമായ നിലയിൽ ഇംഗ്ലണ്ട്; നൂറ് കടന്ന് ലീഡ്

മുൾട്ടാൻ: പാക്കിസ്ഥാനിലെ ബാറ്റിംങ് പിച്ചിൽ ബാസ്‌ബോളുമായി തകർത്തടിച്ച് ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റിന്റെ നാലാം ദിനം പടുകൂറ്റൻ ടോട്ടലിലേയ്ക്ക് ഇംഗ്ലണ്ട് കുതിക്കുകയാണ്. ജോറൂട്ടും ബ്രൂക്കും ഡബിൾ സെഞ്ച്വറി നേടി പുറത്താകാതെ നിൽക്കുകയാണ്. രണ്ടു പേരും തകർപ്പൻ ഫോം തുടരുന്നതിനാൽ ഇംഗ്ലണ്ട് വൻ ടോട്ടൽ തന്നെ തീർക്കുമെന്ന് ഉറപ്പാണ്. ആദ്യ ഇന്നിംങ്‌സിൽ 556 ന് എല്ലാവരും പുറത്തായ പാക്കിസ്ഥാന് എതിരെ , ലഞ്ചിന് പിരിഞ്ഞപ്പോൾ 130 ഓവറിൽ 658 റണ്ണാണ് ഇംഗ്ലണ്ട് അടിച്ചെടുത്തിരിക്കുന്നത്.

Advertisements

അബ്ദുൾ ഷഫീക്കിന്റെയും (102), ഷാൻ മസൂദിന്റെയും (151) സെഞ്ച്വറികളാണ് പാക്കിസ്ഥാനെ ആദ്യ ഇന്നിംങ്‌സിൽ അഞ്ഞൂറ് കടത്തിയത്. എന്നാൽ, വെടിക്കെട്ട് തുടക്കവുമായി സാക്ക് കാർളിയും (78) , ജോ റൂട്ടും (പുറത്താകാതെ 259) കളം നിറഞ്ഞതോടെ ഇംഗ്ലണ്ട് കളിയിൽ പിടിമുറുക്കി. റൂട്ടിനൊപ്പം കൂട്ടു നിന്ന ഡക്കറ്റും (84) മികച്ച സംഭാവന നൽകി. ഇതിന് ശേഷമാണ് റൂട്ടും ബ്രൂക്കും ക്രീസിൽ കൈ കോർത്തത്. 218 റണ്ണെടുത്ത ബ്രൂക്കാണ് ഇപ്പോൾ റൂട്ടിനൊപ്പം ക്രീസിൽ. ഏഴുനൂറിലേയ്ക്കു കുതിക്കുന്ന ഇംഗ്ലണ്ട് ഇനി ആഗ്രഹിക്കുന്നത് എത്രയും വേഗം റണ്ണെടിച്ചു കൂടി പാക്കിസ്ഥാനെ ബാറ്റിംങിന് അയച്ച് ഇന്നിംങ്‌സ് വിജയമാണ്.

Hot Topics

Related Articles