മഹാനവമിയുമായി ബന്ധപ്പെട്ട നാളത്തെ പൊതു അവധി; പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ സംസ്ഥാനത്ത് സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചതോടെ പരീക്ഷകള്‍ മാറ്റിവച്ചു. നാളെ നടത്താനിരുന്ന പരീക്ഷകള്‍, അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍, സർവ്വീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവ മാറ്റിവെച്ചതായി കേരള പിഎസ്‌സി അറിയിച്ചു. ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി വക്താവ് അറിയിച്ചു.

Advertisements

നെഗോഷ്യബിള്‍ ഇൻസ്ട്രമെന്റ് ആക്‌ട് പ്രകാരമാണ് നാളെ സംസ്ഥാനത്ത് മുഖ്യമന്ത്രി പൊതു അവധി പ്രഖ്യാപിച്ചത്. അതേസമയം നാളെ നിയമസഭയ്ക്ക് അവധി ബാധകമല്ല. നിയമസഭാ സമ്മേളനം നാളെയും ചേരുമെന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ട്.

Hot Topics

Related Articles