ഗുണ്ടാതലവൻ ഓംപ്രകാശിന്റെ കൂട്ടാളി പുത്തൻപാലം രാജേഷ് കോട്ടയത്ത് പിടിയിൽ; പിടിയിലായത് റേപ്പ് കേസിൽ കോട്ടയം കോതനല്ലൂരിൽ ഒളിവിൽ കഴിയുന്നതിനിടെ; പിടികൂടിയത് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ്

കോട്ടയം: ഗുണ്ടാ സംഘത്തലവൻ ഓം പ്രകാശിന്റെ കൂട്ടാളിയായ പുത്തൻ പാലം രാജേഷ് കോട്ടയം കോതനല്ലൂരിൽ നിന്നും പിടിയിലായി. റേപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പുത്തൻ പാലം രാജേഷിനെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും, കടുത്തുരുത്തി പൊലീസ് സംഘവും ചേർന്നാണ് പിടികൂടിയത്. തിരുവനന്തപുരത്ത് ഒരു റേപ്പ് കേസിൽ പ്രതിയാക്കപ്പെട്ട പുത്തൻപാലം രാജേഷ് ഒളിവിൽ കഴിയുകയായിരുന്നു. രണ്ടു വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ കോട്ടയത്ത് ഒളിവിൽ കഴിഞ്ഞിരുന്നത്. ഒളി സങ്കേതത്തിൽ നിന്നാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്. പോൾ മുത്തൂറ്റ് വധക്കേസിൽ പോൾ മുത്തൂറ്റിന്റെ വാഹനത്തിനുള്ളിൽ ഓംപ്രകാശും, പുത്തൻപാലം രാജേഷും ഉണ്ടായിരുന്നു. കൊച്ചിയിൽ ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയിൽ അടക്കം പുത്തൻപാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കും. പുത്തൻപാലം രാജേഷിനെ കസ്റ്റഡിയിൽ വാങ്ങി ഇനി പൊലീസ് ചോദ്യം ചെയ്യും.

Advertisements

Hot Topics

Related Articles