നെതന്യാഹുവിനെ പച്ചത്തെറിപറഞ്ഞ് ബെഡൻ; ലോകത്തെ പിടിച്ചു കുലുക്കി ബെഡന്റെ ഇസ്രയേൽ വിരോധം

എന്താണിവിടെ സംഭവിക്കുന്നത്! ലോകത്തിന് തല തിരിഞ്ഞോ? ഉറ്റ ചങ്ങാതിയെപ്പോലെ കൂടെ നിന്ന അമേരിക്ക ഇസ്രയേലിന്റെ തകർച്ചയാണോ ലക്ഷ്യം വയ്ക്കുന്നത്. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്ബിരികൊണ്ടിരിക്കെ, അമേരിക്കയുടെ നിലപാട് ചർച്ചയാവുകയാണ്. മറ്റൊന്നുമല്ല സ്വന്തം സഹോദരനെപ്പോലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കൊണ്ടു നടന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവിനെതിരെ നടത്തിയ പരാമർശങ്ങളാണ് ഈ സംശയത്തിലേക്ക് വഴിവച്ചിരിക്കുന്നത്. നെതന്യാഹു തെണ്ടിയുടെ മകൻ എന്ന രൂക്ഷമായ പ്രതികരണമാണ് ബൈഡന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

Advertisements

അമേരിക്കൻ എഴുത്തുകാരൻ ബോപ് വുഡ്മാന്റെ വെളിപ്പെടുത്തൽ, ലോകത്തെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. നെതന്യാഹുവിനെ ബിബി എന്ന് വിശേഷിപ്പിക്കുന്ന ബൈഡൻ പറയുന്നത് നെതന്യാഹു ഒരു വൃത്തികെട്ടവനും താന്തോന്നിയുമാണെന്നാണ്. അവനൊപ്പമുള്ള പത്തൊമ്ബതിൽ പതിനെട്ടുപേരും ആഗോള നുണയന്മാരാണെന്നുമാണ് ബൈഡൻ തുറന്നടിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോപ് വുഡഡ്മാൻ എഴുതിയ വാർ എന്ന പുസ്തകത്തിലാണ് നെതന്യാഹുവിനെതിരെ ബൈഡൻ നടത്തിയ പരാമർശങ്ങളുടെ വിശദാംശങ്ങളുള്ളത്. വാഷിംഗ്ടൺ പോസ്റ്റ് ഈ വാർത്ത പുറത്തുവിട്ടതോടെ അമേരിക്കയിലെ ജൂതസമൂഹമടക്കം ബൈഡനെതിരെ ശബ്ദമുയർത്തുകയാണ്. നവംബർ 5ന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ ചേരിക്ക് ഇത് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ, യുക്രെയ്ൻ പ്രധാനമന്ത്രി സെലൻസ്‌കി എന്നിവർക്കെതിരെയും ബൈഡൻ പരാമർശം നടത്തിയതായും പുസ്തകത്തിൽ പറയുന്നുണ്ട്.

ബൈഡൻ, നെതന്യാഹുവിനെ തെറിവിളിച്ച സാഹചര്യം ഇതാണ്.

കഴിഞ്ഞ ഒക്ടോബർ 7ന് നടന്ന ഹമാസ് ആക്രമണത്തിന് എങ്ങനെ തിരിച്ചടിക്കണമെന്ന് ബൈഡനും നെതന്യാഹും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ റഫ ആക്രമിക്കുക എന്ന സ്റ്റാർറ്റജിയാണ് നെതന്യാഹു മുന്നോട്ടുവച്ചത്. ഈ സമയംതന്നെ സിറിയയിൽ കടന്നുകയറി ഇസ്രയേൽ സൈന്യം ഇറാന്റെ ഒരു ഉന്നത സൈനിക കമാൻഡറെ വധിച്ചു.

ഇത് അത്രയ്ക്കങ്ങ് ദഹിക്കാതിരുന്ന ബൈഡൻ പറഞ്ഞത്, ബി ബി യുടേത് ഒരു യുദ്ധ തന്ത്രമല്ല സ്വയം കുഴിതോണ്ടാൽ ആണെന്നാണ്. നിലവിൽ പകുതി ഉപരോധത്തിലൂടെ കടന്നുപോകുന്ന ഇറാനെ പൂർണമായും സാമ്ബത്തിക വാണിജ്യ ഉപരോധത്തിലാക്കി തളർത്തുക എന്ന തന്ത്രമാണ് ബൈഡൻ മുന്നോട്ടുവച്ചത്. ബൈഡന്റെ ഈ വാക്കുകൾ നിരസിച്ച നെതന്യാഹു റഫയിലും ഗസയിലുമൊക്കെ ആക്രമണം അഴിച്ചുവിടുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

മണിക്കൂറോളം നീണ്ട ഫോൺ സംഭാഷണത്തിനൊടുവിൽ ബൈഡൻ തന്റെ ഉദ്യോഗസ്ഥരോട് പറഞ്ഞത്, പശ്ചിമേഷ്യയിലെ സാഹചര്യം രൂക്ഷമാകാൻ പോകുന്നുവെന്നും അതിൽ നിന്ന് പിന്മാറണമെന്ന തന്റെ വാക്കുകൾ , തികഞ്ഞ ധിക്കാരത്തോടെ നെതന്യാഹു തള്ളിക്കളഞ്ഞെന്നുമാണ്.

പിന്നീട് യുദ്ധം മൂർച്ചിച്ചപ്പോൾ ബൈഡൻ പല തവണ നെതന്യാഹുവിനെ ബന്ധപ്പെട്ട് അത് മയപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തിയിരുന്നതായും പുസ്തകത്തിൽ പറയുന്നുണ്ട്. ഒടുവിൽ ഒരിക്കൽ ബൈഡൻ ഫോണിലൂടെ നെതന്യാഹുവിന് കണക്കിന് കൊടുത്തതായും പറയുന്നു.

നെതന്യാഹു ഒരു ചെപ്പടി വിദ്യക്കാരനാണെന്നും ഈ യുദ്ധം ഇസ്രയേലിന് ഉണ്ടാക്കിയിരിക്കുന്നത് ലോകത്തിന് മുന്നിൽ ഒരു തെമ്മാടി രാഷ്ട്രം എന്ന പദവിയാണെന്നും ബൈഡൻ പറഞ്ഞു. എന്നാൽ ഇതൊന്നും നെതന്യാഹുവിന്റെ ചെവിയിലേക്ക് കയറുന്നേ ഉണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് സമാനതകളില്ലാത്ത ആക്രമണമാണ് പശ്ചിമേഷ്യ കണ്ടത്.

എന്നാൽ നെതന്യാഹുവിനെതിരെ മാത്രമല്ല റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെയും ബൈഡൻ ഇത്തരം പരാമർശങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കൻ നേതാക്കൾ പൊതുവേ പ്രയോഗിക്കാറുള്ള ഫക്കിംഗ് പ്രയോഗമാണ് പുടിനെതിരെ പ്രയോഗിച്ചിരിക്കുന്നത്. ഫക്കിംഗ് പുടിൻ എന്ന് വിശേഷിപ്പിച്ച ബൈഡൻ, യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ ആണവായുധം പ്രയോഗിക്കുമെന്നും ഇത് അമേരിക്കയ്ക്ക് കടുത്ത ഭീഷണിയാകുമെന്നും പറയുന്നുണ്ട്.

അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപ് വിഭാഗം ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. തെമ്മാടികളാണെന്നറിഞ്ഞിട്ടും സൗഹൃദം നടിച്ച് യുദ്ധത്തിന് കളമൊരുക്കിക്കൊടുക്കുന്ന ബൈഡൻ ഒരു സമാധാന വാദിയേ അല്ലെന്നാണ് ട്രംപ് പക്ഷം വാദിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.