നിയന്ത്രണംവിട്ട് കാര്‍ കുടിവെള്ള വാല്‍വില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്

ആലപ്പുഴ : നിയന്ത്രണം വിട്ട് കാര്‍ കുടിവെള്ള വാല്‍വില്‍ ഇടിച്ച് കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്. എടത്വ – വീയപുരം റോഡില്‍ മങ്കോട്ടച്ചിറ ഷാപ്പ്പടിയ്ക്ക് സമീപത്തെ കുടിവെള്ള വാല്‍വില്‍ ഇടിച്ചാണ് കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ഹരിപ്പാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെ നാട്ടുകാര്‍ പച്ചയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.

Advertisements

Hot Topics

Related Articles