കുമരകം കലാഭവനിലെ നവരാത്രി ആഘോഷം; റവ: ഫാദർ സിറിയ്ക് വലിയപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു

കുമരകം കലാഭവനിലെ നവരാത്രി മഹോത്സവ
ആഘോഷത്തിനു തുടക്കം കുറിച്ചു. റവ: ഫാദർ സിറിയ്ക് വലിയപറമ്പിലാണ് പരുപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കുമരകം ഗവ. എച്ച് എസ് എസ് യു പി ഹാളിൽ (കവിയൂർ പൊന്നമ്മനഗർ)11 12 13 തീയതികളിലാണ് പരുപാടി നടക്കുക.

Advertisements

കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് റ്റി.കെ. ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഘല ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർഷ ബൈജു, ദിവ്യാദാമോദരൻ, കലാഭവൻ ഭാരവാഹികളായ പി. വി പ്രസേനൻ, സാൽവിൻ കൊടിയന്ത്ര , അമ്മാൾ സാജുലാൽ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles