തിരുവല്ല : കവിയൂർ പുഞ്ചയിലെ കിഴക്കൻ മുത്തൂർ പാടശേഖരത്തിൽ നെൽകൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. നഗരസഭാ പ്രദേശത്തെ 125 ഏക്കറിലാണ് ഇത്തവണ കൃഷി ചെയ്യുന്നത്. നാല് കർഷകർ ചേർന്ന് പാടശേഖരം പാട്ടത്തിനെടുത്ത് കൃഷിയിറക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. വെള്ളക്കെട്ടുള്ള പാടത്ത് നാല് ട്രാക്ടറുകളുടെ സഹായത്തോടെയാണ് നിലം ഒരുക്കുന്നത്. നവംബർ ആദ്യവാരം കൃഷിയിറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഒരുക്കങ്ങൾ നടത്തുന്നതെന്ന് കർഷകർ പറഞ്ഞു. നഗരസഭാ പ്രദേശത്ത് കവിയൂർ പുഞ്ചയിൽ മാത്രമാണ് ഇക്കുറി നെൽകൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.
മുൻവർഷങ്ങളിൽ നഗരസഭയിലെ മീന്തലവയൽ പുഞ്ചയിലും നെൽകൃഷി ചെയ്തിരുന്നു.
Advertisements