ഉപജില്ല ശാസ്ത്ര മേള : വെള്ളിലാപ്പിള്ളി സെൻ്റ് ജോസഫ്സ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

വാകക്കാട് : സെന്റ്. അൽഫോൻസാ ഹൈസ്കൂളിൽ വച്ച് നടന്ന ഉപജില്ല ശാസ്ത്ര മേളയിൽ 283 പോയിന്റ് നേടി വെള്ളിലാപ്പിള്ളി സെൻ്റ് ജോസഫ്സ് സ്കൂളിന് വിജയം. യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും , എൽ പി വിഭാഗം തേർഡ് ഓവറോളും വെള്ളിലാപ്പിള്ളി സെൻ്റ് ജോസഫ്സ് സ്കൂൾ നേടി. ശാസ്ത്ര, ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര മേളയിൽ സെക്കന്റ് റണ്ണർ അപ്പും കരസ്ഥമാക്കി. വിജയികളെസ്കൂൾ മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുo പുറം റവ.ഫാ ജോൺ മണാങ്കൽ, പി.ടി.എ.പ്രസിഡന്റ് ജോസ് പുറവക്കാട്ട് , എം പി ടി എ പ്രസിഡൻറ് ടെൽജി ജോമോൻ എന്നിവർ അനുമോദിച്ചു.

Advertisements

Hot Topics

Related Articles