മേപ്പടിയാനിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ലായിരുന്നു : തിരക്കഥ പോലും ചോദിച്ചിട്ട് തന്നില്ല : വെട്ടിത്തുറന്ന് പറഞ്ഞ് നിഖില വിമൽ

കൊച്ചി : അഭിപ്രായങ്ങള്‍ തുറന്നു പറയാൻ മടിയില്ലാത്ത നടിയാണ് നിഖല വിമല്‍. ഇന്റർവ്യൂകളില്‍ ഉള്‍പ്പടെ നിഖില പറയുന്ന കാര്യങ്ങള്‍ വൈറലാകാറുണ്ട്.ഇതിന്റേ പേരില്‍ നടി കയ്യടി നേടുകയും രൂക്ഷ വിമർശനത്തിന് ഇരയാവുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ്.ഈയടുത്ത് റിലീസ് ചെയ്ത ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തില്‍ നിഖില വിമലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹന്റെ ആദ്യചിത്രമായ മേപ്പടിയാനിലേക്കും നിഖിലയെ വിളിച്ചിരുന്നുവെന്നും പക്ഷേ, അന്ന് ആ ഓഫർ വേണ്ടെന്നു വയ്ക്കുകയും ആയിരുന്നുവെന്ന് നിഖില ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. പിന്നീട് അഞ്ജുവാണ് മേപ്പടിയാനില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിഷ്ണു മോഹൻ കഥ പറഞ്ഞപ്പോള്‍ അതില്‍ അഭിനയിക്കാൻ ഒരു തേങ്ങയും ഉണ്ടായിരുന്നില്ലെന്നായിരുന്നു നിഖിലയുടെ വാക്കുകള്‍.‘മേപ്പടിയാൻ എന്ന സിനിമയില്‍ എനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ല എന്ന് മനസ്സിലായി. സ്ക്രിപ്റ്റ് തരാൻ കഴിയില്ല എന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് മേപ്പടിയാനില്‍ അഭിനയിക്കാതിരുന്നത്. അതിനുശേഷമാണ് എനിക്ക് വാഗ്ദാനം ചെയ്ത വേഷം അഞ്ജുവിന് നല്‍കുന്നത്. അഞ്ജു വായിച്ച സ്ക്രിപ്റ്റില്‍ കുറെക്കൂടി വിശദാംശങ്ങളുണ്ടായിരുന്നു,’ നിഖില പറഞ്ഞു.

Advertisements

Hot Topics

Related Articles