സി പി എം തലയാഴം നോർത്ത് ലോക്കൽ സമ്മേളനം തുടങ്ങി : മുൻ എംപി എ.എം.ആരീഫ് ഉദ്ഘാടനം ചെയ്തു

തലയാഴം:സിപിഎം തലയാഴം നോർത്ത് ലോക്കൽ സമ്മേളനം തലയാഴം ചെറുപുന്നച്ചുവട് ജംഗ്ഷനിൽ തുടങ്ങി. ഇന്നലെ വൈകുന്നേരം നാലിന് കൊടി, കൊടിമരം, കപ്പി, കയർ ബാനർ ജാഥകൾ വിവിധ സ്ഥലങ്ങളിൽ നിന്നു നൂറു കണക്കിന് പ്രവർത്തകരുടെ പ്രകടനത്തോട സമ്മേളന നഗരിയിലെത്തി. ആറിന് പൊതുസമ്മേളന നഗറിൽ പതാക ഉയർത്തി. തുടർന്ന് എം.ആർ.ബോബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം അഡ്വ.എ.എം.ആരീഫ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പാർട്ടിയെ തകർക്കാനാണ് കേരളത്തിലെ സർക്കാരിനെ നയിക്കുന്ന പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും ആപത്ഘട്ടത്തിൽ പാർട്ടിയെ സംരക്ഷിക്കാൻ പുതിയ പോരാട്ടങ്ങൾ നടത്താൻ സമ്മേളനങ്ങൾ കരുത്തുപകരണമെ ന്നും എ.എം. ആരീഫ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കെ.അരുണൻ,കെ.കുഞ്ഞപ്പൻ,കെ. രാധാകൃഷ്ണൻനായർ, കെ.കെ.രഞ്ജിത്ത്, എസ്.ദേവരാജൻ , ഹൈമിബോബി, കെ.എം.അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.ഇന്ന് രാവിലെ 9.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും. കെ. അരുണൻ , കെ. കുഞ്ഞപ്പൻ, കെ. രാധാകൃഷ്ണൻ നായർ, കെ.എസ്. ഷിബു, രാഗിണി മോഹനൻ, എൻ. സുരേഷ് കുമാർ, കെ.കെ.രഞ്ജിത്ത്, എസ്.ദേവരാജൻ , കെ.എം. അഭിലാഷ് തുടങ്ങിയവർ സംബന്ധിക്കും.

Advertisements

Hot Topics

Related Articles