മാലിന്യ മുക്ത നവ കേരളം : സ്‌കൂളും പരിസരവും ശുചീകരിച്ചു

ആലപ്പുഴ : മാലിന്യ മുക്ത നവ കേരളം പരിപാടിയുടെ ഭാഗമായി തലവടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളും പരിസരവും ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം നിര്‍വഹിച്ചു. ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ. സാജിത അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ എന്‍ എസ് എസ് വോളണ്ടിയര്‍ന്മാരും വിദ്യാര്‍ത്ഥികളും അധ്യാപകരും ശുചീകരണത്തിനു നേതൃത്വം നല്‍കി. അധ്യാപകരായ ജി. ഷാരോണ്‍ റേച്ചല്‍, കെ.ജി. മധുസൂദനന്‍ പിള്ള, മഞ്ജുള എ. പ്രഭൂ, എസ്. സുമയ്യ, എ.എസ്. അപര്‍ണ്ണ, വിദ്യാര്‍ഥികളായ ലക്ഷ്മി പ്രീയ, നിഥിന്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles