എച്ച്.വി.എ.സി.ആർ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ: എച്ച്.വി.എ.സി.ആർ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനവും ട്രെയിനിംങ് ക്ലാസും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.ടി മാത്യു അധ്യക്ഷത വഹിച്ചു. ഗോദറേജ് അപ്ലൈയിൻസസ് ആൾ കേരള അസി.ജനറൽ മാനേജർ സോയൂസ് പീറ്റർ മുഖ്യാതിഥിയായി. ചിൽട്ടൻ എസി ഏരിയ സെയിൽസ് മാനേജർ എം.ശബരി, ട്രെയിനിംങ് ക്ലാസ് നയിച്ച മുഹമ്മദ് ഷഫീഖ്, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഗ്രിഗറി ജേക്കബ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി കെ.പി രാജു സ്വാഗതം ആശംസിച്ചു. യൂണിയൻ ട്രഷറർ ടി.എസ് ശ്രീനിവാസൻ നന്ദി പറഞ്ഞു.

Advertisements

Hot Topics

Related Articles