കിഴക്കുപുറം 3763ആം നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും തൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്ര പുറംമതിലിന്റെ ശിലസ്ഥാപനവും നടത്തി

കൊല്ലാട് : കിഴക്കുപുറം 3763ആം നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടന കർമ്മവും തൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്ര പുറംമതിലിന്റെ ശിലസ്ഥാപനകർമ്മവും നടത്തി. പുനർ നിർമ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം മുൻ ശാഖാ യോഗം പ്രസിഡൻറ് സലിം ജി മരുതൂറും ക്ഷേത്രം പുറം മതിലിന്റെ ശിലാസ്ഥാപന കർമ്മം മുൻ ശാഖായോഗം പ്രസിഡൻ്റ് കെ ആർ തമ്പി കിഴക്കേകുറ്റും നിർവഹിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ശാഖാ വൈസ്പ്രസിഡൻറ് സുനിൽകുമാർ പുല്ലാപ്പള്ളി അധ്യക്ഷത വഹിച്ചു. ശാഖാ യോഗം പ്രസിഡൻറ് എംജി മണി മംഗലശ്ശേരിൽ സ്വാഗതം ആശംസിച്ചു. ക്ഷേത്രം മേൽശാന്തി അരുൺ ശാന്തി പള്ളിക്കത്തോട് അനുഗ്രഹപ്രഭാഷണം നടത്തി. കെ ആർ തമ്പി കിഴക്കേകുറ്റ്, സലിം ജി മരുതൂർ, സ്നേഹക്കൂട് അഭയമന്ദിരം പ്രസിഡൻറ് നിഷ സ്നേഹക്കൂട് എന്നിവർ ആശംസ പ്രസംഗം നടത്തി. ശാഖായോഗം സെക്രട്ടറി സാധുക്കുട്ടൻ ചൂനാട്ട് നന്ദി രേഖപ്പെടുത്തി യോഗം അവസാനിച്ചു.

Advertisements

Hot Topics

Related Articles