ദലിത് – ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യൻ കോൺക്ലേവ് ഡോ. തൊൽ തിരുമാവളവൻ, എം.പി. ഉത്ഘാടനം ചെയ്യും

കോട്ടയം : ഒക്ടോബർ 13, 14 തീയതികളിൽ കോട്ടയത്ത് നടക്കുന്ന SCST സംഘടനകളുടെ സൗത്ത് ഇന്ത്യൻ കോൺക്ലേവ് (South Indian Conclave of SC ST Organisations on Reservation. 2024) VCK, പാർട്ടി (വിടുതലൈ തിരുത്തൈകൾ കക്ഷി) ദേശീയ അധ്യക്ഷൻ ഡോ. തൊൽ തിരുമാവളവൻ, എം.പി. ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 14-ന് കോട്ടയം, മാമ്മൻ മാപ്പിള ഹാളിലും, ഒക്ടോബർ 11-ന് ഐ.എം.എ. ഹാളിലുമായാണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന സൗത്ത് ഇന്ത്യൻ കോൺക്ലേവ് നടക്കുക. കേരളം, തമിഴ് നാട്, കർണാടക, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ആയിരത്തോളം പ്രതിനിധികൾ ഒക്ടോബർ 13-ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കോൺക്ലേവ് പ്രഖ്യാപന പരിപാടിയിൽ സംബന്ധിക്കും. പട്ടികജാതി – പട്ടികവർഗ്ഗ ലിസ്റ്റിനെ ഉപവിഭാഗങ്ങളായി തിരിക്കാനും (Sub-classify) ക്രീമിലെയർ നിർണ്ണയിക്കാനും സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിക്കൊണ്ട് 2024, ആഗസ്റ്റ് 1-ന് വന്ന സുപ്രീം കോടതി വിധി മറികടക്കാനുള്ള നയപരിപാടികളെക്കുറിച്ചുള്ള തുറന്ന ചർച്ചയാണ് ഒക്ടോബർ 13-ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുക. ഭരണഘടനയുടെ 341, 342 തുടങ്ങിയ വകുപ്പുകളനുസരിച്ച് SC/ST ലിസ്റ്റിൽ പുതിയ വിഭാഗങ്ങളെ കൂട്ടിച്ചേർക്കാനും, ഒഴിവാക്കാനും, മാറ്റം വരുത്താനും ഉള്ള അധികാരം പാർലമെൻ്റിൽ നിക്ഷിപ്‌തമാണ്. SC/ST ലിസ്റ്റ് ദുർബ്ബലപ്പെടുത്താതിരിക്കാനുള്ള ദൂരക്കാഴ്ച്‌ചയോടുകൂടിയാണ് പ്രസ്‌തുത അധികാരം പാർലമെന്റിൽ നിക്ഷിപ്തമാക്കിയത്. പാർലമെൻ്റിൽ നിക്ഷിപ്‌തമായ അധികാരമാണ് ഫലത്തിൽ കോടതിവിധി റദ്ദാക്കിയിരിക്കുന്നത്.കോടതിവിധി മറികടക്കാൻ ഭരണഘടനാഭേദഗതി ചെയ്യുക. SC ST വിഭാഗങ്ങളുടെ സംവരണം സംരക്ഷിക്കാനും വിപുലീകരിക്കാനും സമഗ്രനിയമം പാർലമെൻ്റ് പാസ്സാക്കുക, പ്രസ്തുത നിയമത്തിൽ SC/ST വിഭാഗങ്ങളിലെ അതിദുർബ്ബല വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉൾക്കൊള്ളാനുള്ള വ്യവസ്ഥകളുണ്ടാക്കുക. സ്വകാര്യമേഖലയിൽ സംവരണവും മൂലധന നിക്ഷേപത്തിനുമുള്ള നിയമനിർമ്മാണം നടത്തുക, ജാതി സെൻസസ് നടത്തുക തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള നയപരിപാടികളാണ് സമ്മേളനം ആസൂത്രണം ചെയ്യുക. 2024 ആഗസ്റ്റ് 21-ൻ്റെ ഭാരത് ബന്ദിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായ അശോക് ഭാരതി (NACDOAR, Delhi). VCK ജനറൽ സെക്രട്ടറി, ഡോ. ഡി രവികുമാർ, മല്ലപ്പള്ളി ലക്ഷ്‌മയ്യ (Chairman Centre for Dalit Studies, Hyderabad), പ്രഭാകർ രാജേന്ദ്രൻ (NADO, നാഷണൽ കോ-ഓർഡിനേറ്റർ), അരുൺ ഖോട്ട് (എഡിറ്റർ, ജസ്റ്റിസ് ന്യൂസ്, ലഖ്‌നൗ) തുടങ്ങിയ ദേശീയ നേതാക്കൾ ഇ.ടി മുഹമ്മദ് ബഷീർ എം.പി, കോടിക്കുന്നിൽ സുരേഷ് എം.പി., അഡ്വ, സോമപ്രസാദ് (മുൻ എം.പി.), ഫ്രാൻസിസ് ജോർജ് എം.പി, തുടങ്ങിയ ജനപ്രതിനിധികൾ: ബി.എസ്. മാവോജി (മുൻ SC/ST കമ്മീഷൻ ചെയർമാൻ & APPS ചെയർമാൻ), കെ.കെ. സുരേഷ് (പ്രസിഡൻ്റ്.. CSDS), സണ്ണി കുപിക്കാട് (DSM), പി രാമഭദ്രൻ, എ ശശിധരൺ (ജന: കൺവീനർ. APPS), പി. എം. വിനോദ് (KPMS), അഡ്വ. പി.കെ. ശാന്തമ്മ, രാമചന്ദ്രൻ മുല്ലശ്ശേരി (കേരള സാംബവ മഹാസഭ), കെ.എ. തങ്കപ്പൻ (രക്ഷാധികാരി, SC/ST ലിസ്റ്റ് സംരക്ഷണസമിതി). ഐ.ആർ സദാനന്ദൻ (KCS), കെ. ദേവകുമാർ (PRDS), ഡോ. എൻ. ബാബുരാജ് (ദലിത് ഡോക്ടേഴ്സ‌സ് അസോസിയേഷൻ), പി.വി. നടേശൻ (AICSCSTO), കെ.ബി. ശങ്കരൻ (ATMS), ഡോ. കല്ലറ പ്രശാന്ത് (AKCHMS), ഡോ. എസ്. അറുമുഖം (ACSS), ഡി. ആർ. വിനോദ് (സാംബവ സഭ), ജോയ് ആർ. തോമസ് (BSP), പി.ജി. ജനാർദ്ദനൻ (AGMS), ജഗതി സുരേഷ് (SJPS), എസ്. മുരുഗൻ (All India SC/ST ISRO Employees Federation), സി.ഐ. ജോൺസൺ (MASS), സി.ജെ. തങ്കച്ചൻ തുടങ്ങിയവർ കോൺക്ലേവ് നയപ്രഖ്യാപന സമ്മേളനത്തിൽ സംസാരിക്കും. ഒക്ടോബർ 11-ന് കോട്ടയം ഐ.എം.എ ഹാളിൽ നടക്കുന്ന ‘റൗണ്ട് ടേബിൾ കോൺഫറൻസിൽ’ 200-ഓളം ദലിത് – ആദിവാസി സംഘടനാ പ്രതിനിധികൾ, നിമയവിദഗ്‌ധർ, അക്കാദമിക്കുകൾ, സർവ്വീസ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ദേശീയതലത്തിൽ ഉയർത്തുന്ന സുപ്രധാന നയരേഖകളാണ് റൗണ്ട് ടേബിൾ കോൺക്ലേവിൽ ചർച്ച ചെയ്യുക.

Advertisements

Hot Topics

Related Articles