കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും ഭക്തിനിർഭരമായി

വൈക്കം : കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും ഭക്തിനിർഭരമായി. വിജയദശമി ദിനമായ ഇന്ന് രാവിലെ ഗണപതി ഹോമം, സരസ്വതി പൂജ, അഭയ വരദായനി പൂജ, നവദുർഗാ മന്ത്രാർച്ചന, പൂജയെടുപ്പ് എന്നിവ നടന്നു. പൂജിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വാദ്യോപകരണങ്ങളും മഠാധിപതി ശ്രീരാമചന്ദ്രസ്വാമികളിൽ നിന്ന് ഭക്തർ ഏറ്റുവാങ്ങി. പൂജയെടുപ്പിന് പുസ്തകങ്ങളും മറ്റും സമർപ്പിച്ചിരുന്നവരെ പങ്കെടുപ്പിച്ച് നടത്തിയ നറുക്കെടുപ്പിൽ വിജയിച്ച ഭക്തനു സമ്മാനം നൽകി. തുടർന്ന് നടന്ന വിദ്യാരംഭത്തിൽ നിരവധി കുരുന്നുകൾ അറിവിൻ്റെ ആദ്യാക്ഷര മധുരം നുകർന്നു. വിദ്യാരംഭത്തിൽ ആഞ്ജനേയമഠം മഠാധിപതി ശ്രീരാമചന്ദ്രസ്വാമിയുടെ കാർമ്മികത്വത്തിലാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചത്. തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. ഉച്ചയ്ക്ക് നടന്ന പ്രസാദ ഊട്ടിലും വൈകുന്നേരം നടന്ന വിശേഷാൽ ദീപാരാധനയിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. നവരാത്രി ആഘോഷ പരിപാടികൾക്ക് മഠാധിപതി ശ്രീരാമചന്ദ്രസ്വാമികൾ, ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് പി. ബാലകൃഷ്ണപിള്ള, മേൽശാന്തി പ്രവീഷ്ശാന്തി, സെക്രട്ടറി എൻ.ഡി.രാജു, കെ. മഹിപാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.