മദ്രസകളിൽ പോകുന്നത് മതം പഠിക്കാനല്ല; ഖുറാൻ പഠിക്കാൻ; മദ്രസകൾ അടച്ചു പൂട്ടുന്നത് അപകടകരം: മന്ത്രി കെ.ബി ഗണേഷ്‌കുമാർ

കൊല്ലം: മദ്രസകൾക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശത്തിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാർ. കുട്ടികൾ ആത്മീയ അറിവ് ആദ്യമായി പഠിക്കുന്നത് മദ്രസകളിൽ നിന്നാണ്. മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ രാജ്യന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളിൽ പഠിപ്പിക്കുന്നത്. ചെറിയ കുഞ്ഞുങ്ങൾക്ക് ഖുർആന്റെ അറിവ് നൽകുന്നവയാണ് മദ്രസകൾ. അല്ലാഹു നൽകുന്ന സന്ദേശങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. മദ്രസകളിൽ പോകുന്നത് മതം പഠിക്കാൻ അല്ല ഖുർആൻ പഠിക്കാനാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൺഡേ സ്‌കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല ബൈബിൾ ആണ്. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാർ അഭിപ്രായപ്പെട്ടു. മദ്രസകളുടെ പ്രവർത്തനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ദേശീയ ബാലാവകാശ കമ്മീഷൻ, വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കിൽ അവയ്ക്ക് ധനസഹായം നൽകുന്നത് അവസാനിപ്പിക്കാനും സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു.

Hot Topics

Related Articles