കുമരകം കലാഭവൻ നവരാത്രി മഹോത്സവം സമാപന സമ്മേളനം അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു

കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കുമരകം ഗവൺമെൻറ് എച്ച് എസ് എസ് യു പി സ്കൂൾ ഹാളിൽ സംഘടിപ്പിച്ചിരുന്ന നവരാത്രി മഹോത്സവം സമാപന സമ്മേളനം അഡ്വക്കേറ്റ് കെ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു കുമരകം കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷ വഹിച്ച സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കവിതാലാലു മേഖലാ ജോസഫ് എന്നിവർ സമ്മാനദാനം നൽകി. യോത്തിൽ കലാ സാഹിത്യ സാംസ്കാരിക മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് പി എസ് സദാശിവൻഎസ് ജയരാജ് എന്നിവർക്ക് കുമരകം കലാഭവൻ അവാർഡ് നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ഐ എബ്രഹാം പി കെ മനോഹരൻ ബാങ്ക് പ്രസിഡണ്ട് ‘കുഞ്ഞുമോൻ കെ ജെ കലാഭവൻ സെക്രട്ടറി എസ് ഡി പ്രേംജി ജോയിൻ സെക്രട്ടറി രാജീ സാജൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഫ്യൂഷൻ മ്യൂസിക് നടത്തി.

Advertisements

Hot Topics

Related Articles