ടിപ്പർ ലോറി നിയന്ത്രണം വിട്ട് പിന്നോട്ടുരുണ്ടു; ലോറിയ്ക്കും കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിനും ഇടയിൽപ്പെട്ട് കൂത്താട്ടുകുളത്ത് യുവാവിന് ദാരുണാന്ത്യം

കൂത്താട്ടുകുളം: ബ്രേക്ക് കിട്ടാതെ നിയന്ത്രണം വിട്ട് പിന്നോട്ടുരുണ്ട വാട്ടർ ടാങ്കർ ലോറിക്കും കോൺക്രീറ്റ് മിക്‌സിംഗ് മെഷീനിനും ഇടയിൽപ്പെട്ട് മിക്‌സിംഗ് മെഷീൻ ഓപ്പറേറ്റർ മരിച്ചു. അഞ്ചൽപ്പെട്ടി പരക്കാട്ട് ഷിജിത്ത്. പി. മോഹനനാ (38)ണ് ഇന്നലെ മംഗലത്തുതാഴം ബി.ടി.സി കോളേജിനു സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.

Advertisements

ഇവിടെ പാർക്കുചെയ്തിരുന്ന വാട്ടർ ടാങ്കർലോറി ഡ്രൈവർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിലേക്കുരുണ്ടത്. ഗുരുതരമായി പരിക്കേറ്റ ഷിജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു വാഹനങ്ങളും സമീപത്ത് കരാർ ജോലി ചെയ്യുന്ന കമ്പനിയുടേതാണ്. ഭാര്യ: ശരണ്യ. മക്കൾ: അഭിനവ്,
ആദി (വിദ്യാർത്ഥികൾ). സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.

Hot Topics

Related Articles