അനാവശ്യ വ്യാഖ്യാനം വേണ്ട; സർക്കാരിന് മറയ്ക്കാൻ ഒന്നുമില്ല; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പി.ആർ. വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണറുടെ വാക്കുകളിൽ കടുത്ത വിമർശനവും അമർഷവും അറിയിച്ചാണ് മറുപടി കത്ത് നൽകിയിരിക്കുന്നത്. മറുപടി കത്തിന് കാലതാമസമുണ്ടായത് വിവരങ്ങൾ ശേഖരിക്കാനാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പി.ആർ. വിവാദമുൾപ്പെടെയുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചുള്ള ഗവർണറുടെ കത്ത് മുമ്ബ് പുറത്തുവന്നിരുന്നു.

Advertisements

താൻ ഉദേശിക്കാത്ത കാര്യമാണ് രാജ്യദ്രോഹ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗവർണർ വ്യാഖ്യാനിച്ചത്. സ്വർണ്ണക്കടത്ത് രാജ്യ വിരുദ്ധ പ്രവർത്തനം തന്നെയാണ്. ഇത് രാജ്യത്തിന്റെ സമ്ബദ്വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും രാജ്യവിരുദ്ധ ശക്തികൾ ഈ സാഹചര്യം മുതലെടുക്കുന്നതിനെ കുറിച്ചുമാണ് താൻ ഉദേശിച്ചതെന്നും പിണറായി പറയുന്നു. എന്നാൽ, താൻ ഉദ്ദേശിച്ച കാര്യത്തിന് അപ്പുറത്തേക്കാണ് നിങ്ങൾ നൽകുന്ന വ്യാഖ്യാനമെന്ന് മുഖ്യമന്ത്രി കത്തിൽ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണറുടെ പ്രസ്താവനയ്‌ക്കെതിരേയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചിട്ടുണ്ട്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനകളിൽ പ്രതിഷേധമുണ്ടെന്നാണ് കത്തിൽ അറിയിച്ചിരിക്കുന്നത്. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നുണ്ട്. ഗവർണർ നടത്തിയിട്ടുള്ള പ്രസ്താവനകൾ പലതും വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ വിവരങ്ങൾ രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്ബ് ഗവർണർ പറഞ്ഞിരുന്നു. കാര്യങ്ങൾ ഗവർണറെ അറിയിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുള്ളത് കൊണ്ടാണ് ഇക്കാര്യത്തിൽ താൻ ആവശ്യപ്പെട്ട വിശദീകരണം നൽകാത്തതെന്നുമായിരുന്നു ഗവണറുടെ വിമർശനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.