ലക്‌നൗ: പശുത്തൊഴുത്ത് കഴുകി കാൻസർ രോഗം ഭേദമാക്കാമെന്ന വിവാദ പരാമർശവുമായി യു.പി മന്ത്രി സഞ്ജയ് സിങ് ഗാങ്വർ. പത്ത് ദിവസം പശുക്കളെ പരിപാലിച്ചാൽ രക്തസമ്മർദ്ദത്തിന്റെ മരുന്ന് വെട്ടിക്കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു.
കരിമ്ബ് വികസന വകുപ്പിലെ മന്ത്രിയായ അദ്ദേഹം പകാഡിയ നൗഗവനിൽ ഗോശാല ഉദ്ഘാടന വേളയിലാണ് ഈ പരാമർശം നടത്തിയത്. പശുപരിപാലനത്തിലൂടെ കാൻസർ രോഗത്തെ പൂർണമായി മാറ്റാനാകുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഒരു കാൻസർ രോഗി കാലിതൊഴുത്ത് വ്യത്തിയാക്കാനും അവിടെ കിടക്കാനും ആരംഭിച്ചാൽ രോഗം മാറുന്നതാണ്. ചാണകവറളി കത്തിച്ചാൽ കൊതുകിൽ നിന്നും രക്ഷപ്പെടാം അങ്ങനെ എല്ലാം കൊണ്ടും പശു ഉപകാരപ്രദമാണ് – സഞ്ജയ് സിങ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പശുപരിപാലനം മഹത്തരമാണെന്നും വിവാഹ വാർഷികം ജന്മദിനം തുടങ്ങിയ ആഘോഷങ്ങൾ പശുത്തൊഴുത്തിൽ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 20 എംജി ഡോസ് രക്തസമ്മർദത്തിന്റെ മരുന്നു കഴിക്കുന്നവരാണെങ്കിൽ പശുവിനെ പരിപാലനം ചെയ്യുന്നതിലൂടെ 10 ദിവസം കൊണ്ട് ഇത് 10 എംജി ഡോസാക്കി കുറയ്ക്കാമെന്നും അദ്ദേഹം പറയുന്നു. ഇത് തെളിയിച്ച് കാര്യമാണെന്ന് സഞ്ജയ് സിങ് അടിവരയിട്ടു പറയുന്നുമുണ്ട്.