വെച്ചൂർ ഇടയാഴം സെൻ്റ് മേരീസ് സ്കൂളിന് സമീപം പാടത്ത് കക്കൂസ് മാലിന്യം തള്ളി : പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ അണുനാശിനി തളിച്ചു

വെച്ചൂർ:ഇടയാഴം സെന്റ് മേരീസ് എൽ പി സ്ക്കൂളിനു സമീപത്തെ പാടത്ത് ശുചിമുറി മാലിന്യം തള്ളി.ഇന്ന് പുലർച്ചെ സ്കൂളിനോടു ചേർന്നുള്ള പാടത്ത് രണ്ടിടത്താണ് മാലിന്യം തള്ളിയത്. ഒരാഴ്ച മുമ്പ് ഇവിടെ ശുചിമുറി മാലിന്യം തള്ളിയിരുന്നു. പഞ്ചായത്ത് അംഗം ഗീതാസോമൻ, പൊതു പ്രവർത്തകനായസുരേഷ് ബാബു, പി ടി എ ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ അണുനാശിനി തളിച്ചാണ് ദുർഗന്ധം ശമിപ്പിച്ചത്. ഇടയാഴം – കല്ലറ റോഡിൽ പാടശേഖരങ്ങളുടെ സമീപത്ത് ശുചിമുറി മാലിന്യം തള്ളുന്നതിനെതിരെ ജനരോക്ഷം ശക്തമായതിനെ തുടർന്ന് കുറച്ചു ദിവസമായി നിലച്ചിരുന്ന മാലിന്യനിക്ഷേപമാണിപ്പോൾ പുനരാരംഭിച്ചത്. മാലിന്യനിക്ഷേപം ശക്തമായതോടെ പഞ്ചായത്ത്‌ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഈ ക്യാമറകൾവരെ തകരാറിലാക്കിയാണ് മാലിന്യനിക്ഷേപം തുടരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.കുരുന്നുകൾ പഠിക്കുന്ന സ്കൂൾ പരിസരത്ത് വരെ മൂന്നുതവണ മാലിന്യം നിക്ഷേപിച്ചിട്ടും അധികൃതർ നടപടി ശക്തമാക്കാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിക്ഷേധത്തിലാണ്.

Advertisements

Hot Topics

Related Articles