മുംബൈ: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ബോംബ് ഭീഷണി ലഭിച്ചത്. ഉടനെ തന്നെ വഴിതിരിച്ച് വിട്ട വിമാനം അടിയന്തരമായി ഡൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു.
യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുലർച്ചെ രണ്ട് മണിയോടെ മുംബൈയിൽ നിന്ന് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട AI 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് വിമാനം വഴി തിരിച്ചു വിടുകയായിരുന്നു.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിൽ നിന്നും യാത്രക്കാരെയെല്ലാം മാറ്റി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ടെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിൽ പരിശോധന തുടരുകയാണ്.