കോട്ടയം മൂലവട്ടം പൂവൻതുരുത്തിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു; മരിച്ചത് തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിലെ ജീവനക്കാരനായ പൂവൻതുരുത്ത് സ്വദേശി

കോട്ടയം: മൂലവട്ടം പൂവൻതുരുത്തിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ജീവനക്കാരൻ പൂവൻതുരുത്ത് പാക്കിൽ ചിറയിൽ വീട്ടിൽ പരേതനായ ഷൈജുവിന്റെ മകൻ ജിബിൻ ഷൈജു (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെ പൂവൻതുരുത്ത് റെയിൽവേ മേൽപ്പാലത്തിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന പാലക്കാട് അമൃത എക്‌സ്പ്രസാണ് യുവാവിനെ ഇടിച്ചത്. അപകടത്തെ തുടർന്ന് അമൃത എക്‌സ്പ്രസ് അൽപ നേരം ട്രാക്കിൽ നിർത്തിയിട്ടു. ഇതിന് ശേഷം പാക്കിൽ ഭാഗത്ത് വച്ച് ഒരാളെ ട്രെയിൻ ഇടിച്ചെന്ന വിവരം ലോക്കോ പൈലറ്റ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ അധികൃതർ വിവരം ചിങ്ങവനം പൊലീസിനു കൈമാറി. തുടർന്ന് നാട്ടുകാരും റെയിൽവേ , ചിങ്ങവനം പൊലീസ് അധികൃതരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.സംസ്‌കാരം നാളെ ഒക്ടോബർ 15 ചൊവ്വാഴ്ച രാവിലെ 11 ന് പാക്കിൽ സെന്റ് തേരേസാസ് പള്ളി സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.