മദ്യ ലഹരിയില്‍ കാറോടിച്ചതിനും അതോടൊപ്പം സ്‍കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതിനും നടൻ ബൈജുവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‍തിരുന്നു. സ്‍കൂട്ടര്‍ യാത്രക്കാരന് കാര്യമായ പരുക്കില്ല. എന്നാൽ നടൻ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ സംഭവത്തെ തുടർന്ന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നില്ല എന്നാണ് ഐശ്വര്യ സന്തോഷ് പറയുന്നത്.
വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അച്ഛനൊപ്പുമുണ്ടായിരുന്നുവെന്ന് പറയുന്ന ആള്‍ ഞാനല്ല. അത് അച്ഛന്റെ ബന്ധുവിന്റെ മകളാണ്. ഭാഗ്യംകൊണ്ട് എല്ലാവരും സുരക്ഷിതരുമാണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇത് പങ്കുവയ്‍ക്കുന്നതെന്നും സാമൂഹ്യ മാധ്യമത്തില്‍ ഐശ്വര്യ സന്തോഷ് പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിള്‍ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കല്‍ റിപ്പോർട്ട് എഴുതി നല്‍കി. മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ വലതു ടയർ പഞ്ചറായിരുന്നു. അതിനാല്‍ ടയർ മാറ്റി ഇട്ട് സ്റ്റേഷനിലേക്ക് കൊണ്ടു വരാൻ ബൈജുവിന്‍റെ ഡ്രൈവറെ പൊലീസ് വിളിച്ചു വരുത്തി. പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി. അമിത വേഗതയില്‍ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസ് എടുത്തിരിക്കുന്നത്.