കേരള ട്രെയിഡ് യൂണിയൻ കോൺഗ്രസ്സ് (എം ) (കെ. റ്റി. യു. സി) 55 – മത് ജന്മദിനാചാരണവും, പതാക ഉയർത്തലും നടത്തി

തിരുവല്ല : കേരള ട്രെയിഡ് യൂണിയൻ കോൺഗ്രസ്സ് (എം ) (കെ. റ്റി. യു. സി) 55 – മത് ജന്മദിനാചാരണവും, പതാക ഉയർത്തലും നടത്തി.1969 ൽ രൂപീകൃതമായ കെ. റ്റി. യു. സി തൊഴിലാളികൾക്ക് വേണ്ടി എന്നും നില കൊണ്ടിട്ടുള്ള പ്രസ്ഥാനം ആണ്. ആദ്യമായി കർഷക തൊഴിലാളികൾക്കു പെൻഷൻ അനുവദിച്ചത് കെ എം മാണി ആണ്. അസംഘടിത മേഖലയിൽ ഇന്നും തൊഴിലാളികൾ ചൂഷണം അനുഭവിക്കുന്നുണ്ട് അത്തരം ചൂഷണം തടയുന്നതിന് ട്രെയിഡ് യൂണിയനുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പതാക ഉയ ർത്തി സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബോബി കാക്കാനപ്പള്ളിൽ പറഞ്ഞു. ഷിബു സി സാം അധ്യക്ഷത വഹിച്ചു. ചെറിയാൻ കോശി, മോനായി വടശേരിക്കര,രാജൻ ഉതുപ്പാൻ, മനോജ്‌ കണ്ണിയേൽ,ജോൺസൻ മൈലപ്ര,സന്തോഷ്‌ കുമാർ, കുഞ്ഞുമോൻ കെങ്കിരെത്,മനോജ്‌ കുഴിയിൽ, വിശ്വനാഥൻ, ഹരികുമാർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles