ഇനി നാല് ദിവസം മാത്രം; കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

മനാമ: കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന ഗള്‍ഫ് എയര്‍ സര്‍വീസ് നവംബര്‍ മുതല്‍ നാല് ദിവസം മാത്രമെ ഉണ്ടായിരിക്കൂ.

Advertisements

ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് ഞായര്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസ്.

Hot Topics

Related Articles