ആത്മീയ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ ഇറങ്ങി; ചേർത്തലയിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് മദ്ധ്യവയസ്കനു ദാരുണാന്ത്യം

ചേർത്തല: ആത്മീയ യാത്ര സംഘത്തിൽപ്പെട്ട മദ്ധ്യവയസ്കൻ നിയന്ത്രണം വിട്ട ബൈക്കിടിച്ച് മരിച്ചു. പത്തനംതിട്ട അടൂർ പള്ളിക്കൽ പഞ്ചായത്ത് 7-ാം വാർഡിൽ കലടിവിള കിഴക്കേതിൽ കമറുദ്ദീൻ (59) ആണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല മതിലകം ജംഗ്ഷന് തെക്ക് കഴി‍ഞ്ഞ ദിവസം രാത്രി 10.30 ഓടെയായിരുന്നു അപകടം. 

Advertisements

ഒറ്റപ്പാലത്തേയ്ക്ക് ആത്മീയ യാത്രയ്ക്കായി പുറപ്പെട്ട സംഘം ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിർത്തി. ഭക്ഷണം കഴിച്ചതിന് ശേഷം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപം നിൽക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് കമറുദ്ദീനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മത്സ്യവ്യാപാരിയായിരുന്നു. സംഭവത്തിൽ മാരാരിക്കുളം പൊലീസ് കേസെടുത്തു.

Hot Topics

Related Articles