ജമ്മുകാശ്മീരിൽ ഒമർ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഒക്ടോബർ 16 ന്

ശ്രീനഗർ: ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ഒക്ടോബർ 16-ന് സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമർ അബ്ദുള്ള കാശ്മീരിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ഒക്ടോബർ 14 വൈകുന്നേരമാണ് ജമ്മു കാശ്മീർ ഗവർണർ മനോജ് സിൻഹ സർക്കാർ രൂപീകരിക്കുന്നതിയായി ഒമർ അബ്ദുള്ളയെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്. ഈ ചിത്രം പങ്കുവെച്ചാണ് ഒമർ അബ്ദുള്ള സത്യപ്രതിജ്ഞയുടെ വിവരം അറിയിച്ചിരിക്കുന്നത്.

Advertisements

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചുള്ള ഉത്തരവ് തിങ്കളാഴ്ച രാവിലെ പുറത്തിറക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം ഭൂരിപക്ഷം നേടിയതോടെ ജമ്മു കാശ്മീരിൽ സർക്കാർ രൂപീകരണത്തിനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു. കാശ്മീരിൽ നിലനിന്നിരുന്ന രാഷ്ട്രപതി ഭരണം പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവർണറുടെ ഓഫീസും ശുപാർശ ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജമ്മു കാശ്മീരിന് പ്രത്യേക പദവി ലഭിച്ചതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇപ്പോൾ നടന്നത്. കഴിഞ്ഞ ആറ് വർഷത്തോളമായി കാശ്മീർ കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് 2014-ൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 90 സീറ്റുകളിലേക്കായി മൂന്ന് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം 48 സീറ്റിൽ വിജയിച്ചാണ് ഭൂരിപക്ഷം നേടിയത്.

Hot Topics

Related Articles