കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 15 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളികുളം, ടി ആർ എഫ്, ചാമപ്പാറ ,വെള്ളാനി,അടുക്കം,മേലടുക്കം,മേലേമേലടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഞണ്ടുകുളം പാലം,പൊങ്ങൻപാറ ട്രാൻസ്ഫോർമറുകൾ 9:30 മുതൽ 2:00 pm വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കോലാനി, ഇരുമാപ്ര, ചേലക്കുന്ന്, പെരിങ്ങാലി, മേലുകാവ് ചർച്ച്, കാഞ്ഞിരം കവല, വടക്കും ഭാഗം എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉണ്ടക്കുരിശ്, കുറുമ്പനാടം, വഴിപ്പടി, പുന്നാചിറ, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5.30 വരെയും കളത്തിപടി Town, വട്ടവേലി, ഞാറയ്ക്കൽ, പൊൻ പള്ളി, എം എൽ എ പടി, എൽ പി എസ് കാരാണി ,ഗിരിദീപം, ഡംമ്പിങ് യാർഡ് ഭാഗങ്ങളിൽ 10 മുതൽ 11:30 വരെയും വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിരിപ്പുകാല , കോക്കനട്ട് ലഗുണ , കെ ടി ഡി സി, താജ്, കെ വി കെ, ബാങ്ക് പടി, കൊക്കോ ബേ , ലക്ഷ്മി, കൊങ്ങിണിക്ക രി, ചക്രംപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളങ്കാവ്, കാവിൽതാഴെമൂല, ചകിരി, ചെമ്പുച്ചിറ പൊക്കം, ശവകോട്ട, കണ്ണന്ത്രപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിലുള്ള മാണിക്കുന്നം,പാറപ്പാടം,പെരുമ്പള്ളി സ്കൂൾ,ഇളംപള്ളി , അറുപുഴ റോഡ് തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇൻഡ്യാർ, ആഡ്രൂ കവലാ, കുരുവിനാൽ, മുത്തോലി, ആക്ക കുന്ന്, മരോട്ടി ചുവട്, ബ്രില്യൻറ് എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ ‘വൈദ്യുതി മുടങ്ങും. ഗവ. ഹോസ്പിറ്റൽ, കുരിശുപള്ളിക്കവല എന്നിവിടങ്ങളിലും 9.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.