രത്തൻ ടാറ്റയുടെ വേർപാടില്‍ ഇന്ത്യ ഇപ്പോഴും വേദനിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെല്ലാം രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള കുറിപ്പുകളാണ്. ഇന്നു വരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹം വിട പറയുമ്പോള്‍ ഒരു വേദന എന്ന് പലരും കുറിക്കുന്നു. എന്നാല്‍ ഇപ്പോഴിതാ രത്തൻ ടാറ്റയുടെ മുഖം നെഞ്ചില്‍ പച്ചകുത്തിയിരിക്കുകയാണ് ഒരു ടാറ്റൂ കലാകാരൻ. രത്തൻ ടാറ്റയെ യഥാർത്ഥ ദൈവമായി കണക്കാക്കുന്നുവെന്നാണ് ഇദ്ദേഹം ഇൻസ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ടാറ്റൂ ചെയ്യുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഒപ്പം പച്ച കുത്താനുള്ള പ്രചോദനാത്മകമായ ഒരു കഥയും പങ്കുവെച്ചു.
“ഇന്ത്യയ്ക്ക് ഒരു ഇതിഹാസത്തെ നഷ്ടപ്പെട്ടു.” എന്നാണ് വീഡിയോയ്ക്ക് താഴെ എഴുതിയിരിക്കുന്നത്. എന്നാല്‍ എന്തിനാണ് താങ്കള്‍ രത്തൻ ടാറ്റായുടെ മുഖം പച്ചകുത്തുന്നത് എന്ന് വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി അദ്ദേഹം രസകരമായ ഒരു കഥ പറയുന്നു. തന്റെ സുഹൃത്തിന് കാൻസറായിരുന്നു. രോഗത്തോടൊപ്പം അമിതമായ മെഡിക്കല്‍ ബില്ലുകള്‍ സുഹൃത്തിനെ മാനസികമായി തളർത്തിയിരുന്നു. ബില്ലടയ്‌ക്കാൻ പണമില്ലാതെ വന്ന സാഹചര്യങ്ങളില്‍ ടാറ്റ ട്രസ്റ്റ് ആണ് സഹായിച്ചത്. എന്റെ സുഹൃത്തിന്റെ ചികിത്സ ഏറ്റെടുക്കയും സൗജന്യ വൈദ്യചികിത്സ നല്‍കുകയും ചെയ്തു. ടാറ്റ ട്രസ്റ്റുകള്‍ ഇതുപോലെ എണ്ണമറ്റ ജീവനുകളെ സംരക്ഷിച്ചിട്ടുണ്ടെന്നും ഇപ്പോഴും സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യക്തിപരമായി ഉണ്ടായ ഈ അനുഭവം തന്നെ രത്തൻ ടാറ്റയുടെ തത്വങ്ങള്‍ പിന്തുടരാൻ പ്രേരിപ്പിച്ചെന്നും അദ്ദേഹം പറയുന്നു. ഒരു ബിസ്സിനസ്സുകാരനപ്പുറം അദ്ദേഹം തന്റെ ദൈവം ആണെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റയുടെ അമൂല്യമായ സംഭാവനകള്‍ക്കുള്ള നന്ദിയുടെ സൂചകമായാണ് ഈ ടാറ്റൂ ചെയ്തതെന്ന് അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
“ഇന്ത്യയ്ക്ക് അതിൻ്റെ രത്നം നഷ്ടപ്പെട്ടു”, “അദ്ദേഹം ഒരു യഥാർത്ഥ മാന്യനായിരുന്നു,” “ടാറ്റ ഒരു ഇതിഹാസമാണ്. എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്. കണ്ണുനിറച്ചുള്ള ഈമോജികളും ഈ വീഡിയോയ്ക്ക് താഴെ നിറഞ്ഞിട്ടുണ്ട്.