കിടങ്ങൂരിൽ ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന; കിടങ്ങൂർ മംഗളാരം സ്വദേശിയായ ഇരുപതുകാരൻ പിടിയിൽ

കിടങ്ങൂർ: കിടങ്ങൂരിലും പരിസര പ്രദേശത്തും കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവിനെ പൊലീസ് പിടികൂടി. കിടങ്ങൂർ മംഗളാരം മേലേത്തരപ്പേൽ ഹൗസിൽ റൊണാൾഡോ റോയി(20)യെയാണ് കിടങ്ങൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ഫെബ്രുവരി എട്ട് തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കിടങ്ങൂരിലും പരിസരത്തും ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് കിടങ്ങൂർ മംഗളാരം ഭാഗത്തു വച്ച് റൊണാൾഡോയെ കണ്ടെത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു, ഇയാളെ ചോദ്യം ചെയ്യുകയും, ദേഹ പരിശോധന നടത്തുകയും ചെയ്തതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്. എസ്.എച്ച്.ഒയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ മഹേഷ് കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർ ജിതീഷ്, ഗ്രിഗോറിയോസ് ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി .കിടങ്ങൂർ ഭാഗത്ത് ഗഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ റൊണാൾഡോ .സംഘാങ്ങളെ കുറിച്ച്കൂടുതൽ അന്വേഷണങ്ങൾ നടത്തി വരുന്നു. പ്രദേശത്ത് നടത്തിയ നിരീക്ഷണം വരും ദിവസങ്ങളിലും തുടരുമെന്നും പൊലീസ് സംഘം അറിയിച്ചു.

Hot Topics

Related Articles