പട്ടികജാതി വർഗ്ഗ സംവരണം ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ പെടുത്തണം : സംവരണ സംരക്ഷണ സമിതി

കോട്ടയം: പട്ടികജാതി സംവരണത്തിൽ ഉപസംവരണവും ക്രീമിലയറും നടപ്പിലാക്കുവാനുള്ള സുപ്രീം കോടതി വിധി റദ്ദ് ചെയ്തു കൊണ്ട് പാർലമെൻ്റിൽ നീയമം പാസ്സാക്കണമെന്നും, പട്ടികജാതി വർഗ്ഗ സംവരണം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ പെടുത്തണമെന്നും സംവരണ സംരക്ഷണ സമിതി കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നവംബർ 3 ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ അരലക്ഷം ആളുകൾ പങ്കെടുക്കുന്ന സാമൂഹിക നീതി സംഗമത്തിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വൈക്കം സത്യഗൃഹമെമ്മോറിയൽ ഹാളിൽ സംവരണ സംരക്ഷണ സമിതിയുടെ ജില്ലാ കൺവൻഷൻ, ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ടും, സംവരണ സംരക്ഷണ സമിതിയുടെ വൈസ് ചെയർമാനുമായ രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സംവരണ സംരക്ഷണ സമിതി ജില്ല ജനറൽ കൺവീനർ പി.വി. പ്രസന്നൻ കാരിക്കോടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംവരണ സംരക്ഷണ സമിതി ചെയർമാൻ ശ്രീ.സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തി. പി കെ കുമാരൻ,കെ.പി.എം.എസ് സെക്രട്ടറിയേറ്റ് അംഗം ശ്രീ. എൻ.കെ. റജി, കെ. ജെ.സാബു (AKCHMS), ശ്രീ.D.ദേവകുമാർ (PRDS), ശ്രീ. തോമസ് K.M (KCS), എം.ഡി. തോമസ്(DSM), ശ്രീമതി അനിത രാജു (പ്രസിഡണ്ട്, BVS മഹിള സംഘം), ശ്രീമതി കെ.വത്സകുമാരി (സംസ്ഥാന ട്രഷറർ, സംവരണ സംരക്ഷണ സമിതി), അഡ്വ. എ .പി. ജയപ്രകാശ്, ശ്രീമതി തങ്കമ്മ ഫിലിപ്പ് എന്നിവർ സംസാരിച്ചു. പി.വി. പ്രസന്നൻ കാരിക്കോട് ജില്ലാ ചെയർമാനും കെ.പി. ഹരി ജനറൽ കൺവീനറും, എം.ഡി. തോമസ് , പി.പി ജോയി എന്നിവർ ജില്ലാ കോർഡിനേറ്റർമാരും,വിവിധ സംഘടനാ പ്രതിനിധികൾ വൈസ് ചെയർമാൻമാരും കൺവീനർമാരുമായി 31 അംഗ ജില്ലാക്കമ്മറ്റി രൂപീകരിച്ചു. പി കെ കുമാരൻ സ്വാഗതവും, കെ ഡി സി എഫ് സെക്രട്ടറി പി.പി. ജോയി കൺവൻഷന് കൃതഞ്ത പറഞ്ഞു. കോട്ടയം ജില്ലയിൽ നിന്നും സാമൂഹ്യനീതി സംഗമത്തിൽ 5000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

Advertisements

Hot Topics

Related Articles