കോട്ടയം : കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എഐസിസി എല്ലാ സാഹചര്യങ്ങളും വിലയിരുത്തി പ്രഖ്യാപിച്ച സ്ഥാനാര്ഥിനിർണ്ണയം അംഗീകരിക്കാൻ എല്ലാ കോൺഗ്രസ്സുകയും കടപ്പെട്ടവരാണെന്ന് കോൺ . രാഷ്ട്രീയ കാര്യ സമിതി അംഗം കെ സി ജോസഫ് പറഞ്ഞു. എല്ലാവരോടും ആലോചിച്ചാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് . ഇനി അതിൽ മാറ്റം വരുത്തേണ്ട കാര്യമില്ലായെന്നും കെ സി ജോസഫ് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസിയുടെ തീരുമാനം അന്തിമമാണ്. അവര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ പിന്നെ മറ്റ് അഭിപ്രായങങള്ക്ക് സ്ഥാനമില്ല. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ നിലനില്‍ക്കുന്ന അതിശക്തമായ ജനരോഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നും വയനാട് പാർലമെന്റ് സീറ്റിലും പാലക്കാട് -ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും യൂ ഡി എഫ് സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുക തന്നെ ചെയ്യുമെന്നും കെ സി ജോസഫ് പറഞ്ഞു