പ്രാദേശിക മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് ചരിത്രമായി : പ്രാദേശിക മാധ്യമ പ്രവർത്തക ക്ഷേമനിധി ഔദാര്യമല്ല, അവരുടെ അവകാശമാണെന്ന് ആർ.ചന്ദ്രശേഖരൻ

തിരുവനന്തപുരം : പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രാധാന്യം ഉൾക്കൊള്ളാനും അവർക്ക് ആവശ്യമായ പരിരക്ഷ കൊടുക്കുവാനും സർക്കാർ തയ്യാറാകാത്തതിനെ ആശങ്കയോടെയാണ് കാണുന്നതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക മാധ്യമ പ്രവർത്തകർക്കുള്ള ക്ഷേമനിധി സർക്കാരിൻ്റെ ഔദാര്യമല്ലെന്നും അവരുടെ അവകാശമാണെന്നും തിരിച്ചറിയണം. നാടിൻ്റെ വികസനത്തിൽ ഭരണകൂടത്തോടൊപ്പം നിർണായക പങ്കു വഹിക്കുന്ന ഈ വിഭാഗത്തെ ഇന്നല്ലെങ്കിൽ നാളെ അംഗീകരിക്കേണ്ടി വരും. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ അവകാശപോരാട്ടങ്ങൾക്ക് തൊഴിലാളി പ്രസ്ഥാനങ്ങൾ ഒപ്പമുണ്ടാകുമെന്നും ഈ വിഷയത്തിൽ ഐ.എൻ.ടി.യു.സി മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും കത്തു നൽകുമെന്നും ആർ. ‘ചന്ദ്രശേഖരൻ വ്യക്തമാക്കി.

Advertisements

തുടർസമരങ്ങൾക്ക് ഐ.എൻ.ടി.യു.സി പിന്തുണ നൽകി ഒപ്പമുണ്ടാകുമെന്നും അവകാശങ്ങൾ നേടിയെടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. എ. വിൻസെൻ്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ട്രഷറർ ഇ.പി. രാജീവ്, വൈസ് പ്രസിഡൻ്റുമാരായ സനൽ അടൂർ, എം.എ. ഷാജി, മണിവസന്തം ശ്രീകുമാർ, പ്രകാശൻ പയ്യന്നൂർ, സെക്രട്ടറിമാരായ ജോഷി അറക്കൽ, പ്രമോദ് രാജപുരം, ദേശീയ സമിതി അംഗങ്ങളായ ആഷിക്ക് മണിയംകുളം, ജോസ് താടിക്കാരൻ, വനിത വിംഗ് കൺവീനർ ആശ കുട്ടപ്പൻ എന്നിവർ സംസാരിച്ചു.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിന് സംസ്ഥാന ഭാരവാഹികൾക്ക് പുറമെ വിവിധ ജില്ലാ ഭാരവാഹികളായ ബോബൻ ബി. കിഴക്കേത്തറ, വർഗീസ് കൊച്ചുപറമ്പിൽ, അശ്വിൻ പഞ്ചക്ഷരി, ബിനോയി വിജയൻ, എം. സുജേഷ്, രാജു കടകരപ്പിള്ളി, വാഹിദ് കറ്റാനം, ടി. ഹരിദാസ്, തമ്പി കടത്തുരുത്തി, കെ.ടി. ഹരിദാസ്, ബിജു ലോട്ടസ്, ശശി പെരുമ്പടപ്പിൽ, ലത്തീഫ് കുഞ്ഞാട്ട്, അജീഷ് കർക്കിടകത്ത്, ജോസ് വാവേലി, കാർത്തിക് കൃഷ്ണ, സാജു ചെമ്പേരി, എൻ.എ. സതീഷ്, സുരേഷ് കൂക്കൾ, എസ്.ആർ. ബിനു, പ്രിയ പരമേശ്വരൻ, വനിത വിംഗ് നേതാക്കളായ ജിഷ ബാബു എന്നിവരും നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.