ന്യൂഡൽഹി: കെ റെയിൽ പദ്ധതിയുമായി കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി കെ റെയിലിന് പുറമെ ശബരിമല പാത അടക്കമുള്ള വിഷയങ്ങളും ചർച്ചയായി.
റെയിൽവെ പദ്ധതികളിൽ ഉദ്യോഗസ്ഥ തല ചർച്ച നടത്താമെന്ന് റെയിൽവെ മന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി റെയിൽവെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയിരുന്നു. ഇതിൻറെ ഭാഗമായിട്ടാണിപ്പോൾ റെയിൽവെ മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്.
Advertisements