പി.സരിൻ പാലക്കാട് ഇടത് സ്വതന്ത്രൻ; സരിൻ സ്വതന്ത്രനായി മത്സരിക്കും; സിപിഎം പിൻതുണ പ്രഖ്യാപിക്കും

പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന് എതിരെ കോൺഗ്രസിനെ വിമർശിച്ച ഡോ.പി.സരിൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്ത് എത്തും. സ്വതന്ത്രനായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന സരിന് എൽഡിഎഫ് പിൻതുണ പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന സൂചന. സരിനുമായി എൽഡിഎഫ് നേതാക്കളായ എ.കെ ബാലനും എം.ബി രാജേഷും അടക്കമുള്ളവരുമായി ചർച്ച നടത്തുകയായിരുന്നു. ഇതിന് ശേഷമാണ് സ്ഥാനാർത്ഥിയായി സരിൻ മത്സര രംഗത്ത് ഇറങ്ങാൻ തീരുമാനിക്കുകയെന്നാണ് സൂചന. വ്യാഴാഴ്ച സരിൻ പത്രസമ്മേളനം നടത്തി തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിന് ശേഷം എൽഡിഎഫ് സരിന് പിൻതുണ പ്രഖ്യാപിക്കും. ഇതിനുള്ള ഒരുക്കങ്ങളാണ് അണിയരയിൽ ഒരുങ്ങുന്നത്.

Advertisements

Hot Topics

Related Articles