സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ ജനാലയിലൂടെ ഒളിഞ്ഞുനോക്കും : നഗ്നതാപ്രദർശനം നടത്തും : കോയിപ്രം സ്വദേശിയായ യുവാവ് അറസ്റ്റിൽ

തിരുവല്ല :സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളുടെ ജനലിലൂടെ ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയിപ്രം കുന്നത്തുങ്കര കണ്ണേകോണിൽ വീട്ടിൽ കെ ജി ബിനിൽ (39) ആണ് പിടിയിലായത്. ഭർത്താവ് വിദേശത്തുള്ള ഓതറ സ്വദേശിനിയായ യുവതിയുടെ വീടിന്റെ കിടപ്പുമുറിയിൽ ഒളിഞ്ഞു നോക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. വീടിന്റെ മതിൽ ചാടി കടക്കുന്നത് കണ്ട യുവതിയുടെ ബന്ധുവും സമീപവാസികളും ചേർന്ന് ബിനിലിനെ തടഞ്ഞു വെച്ച് തിരുവല്ല പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ മുമ്പും സമാനമായ പരാതികൾ ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Advertisements

Hot Topics

Related Articles