കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: ആറു വർഷങ്ങൾക്ക് ശേഷം പാലാ സെന്റ് തോമസ് കോളേജ് തൂത്തുവാരി കെ എസ് യു പാനൽ; എസ്എഫ്ഐയെ പരാജയപ്പെടുത്തിയത് ആകെ വോട്ടുകളുടെ മൂന്നിൽ രണ്ടും നേടി

പാലാ : പാലാ സെന്റ് തോമസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു പാനലിന് വൻവിജയം. എസ്എഫ്ഐയുടെ പാനലിനെ ആകെ വോട്ടുകളിൽ മൂന്നിൽ രണ്ടും നേടിയാണ് കെഎസ്‌യു പരാജയപ്പെടുത്തിയത്. ആറു വർഷങ്ങൾക്ക് ശേഷമാണ് സെന്റ് തോമസ് കോളേജിൽ കെഎസ്‌യു പാനൽ വിജയിക്കുന്നത്.ചെയർമാൻ, വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, ആർട്ട്സ് ക്ലബ് സെക്രട്ടറി, രണ്ട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ കോളേജ് മാഗസിൻ എഡിറ്റർ എന്നിങ്ങനെ പ്രധാന സീറ്റുകൾ എല്ലാം കെഎസ്‌യു വിജയം നേടി. തെരഞ്ഞെടുപ്പ് നടന്ന 14 സീറ്റുകളിൽ 12 സീറ്റും കെഎസ്‌യു പ്രതിനിധികൾ വിജയിച്ചു. കഴിഞ്ഞ ആറു വർഷമായി എസ്എഫ്ഐയുടെ യൂണിയൻ ആയിരുന്നു സെന്റ് തോമസ് കോളേജിൽ വിജയിച്ചിരുന്നത്.

Advertisements

Hot Topics

Related Articles