മറ്റക്കരയിൽ നിന്നും
ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ റിപ്പോർട്ടർ
പള്ളിക്കത്തോട്: വിവാദങ്ങളുടെ പേരിൽ കുപ്രസിദ്ധമായ മറ്റക്കര ടോംസ് എൻജിനീയറിംങ് കോളേജിൽ നിന്നും വീണ്ടും മറ്റൊരു വിവാദം. കൊവിഡ് കാലത്തോട് വിദ്യാർത്ഥികളോട് കാട്ടിയ ക്രൂരതയുടെ പേരിലാണ് മറ്റക്കര ടോംസ് എൻജിനീയറിംങ് കോളേജ് വീണ്ടും വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. രണ്ടാം സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ച തിങ്കളാഴ്ച തന്നെ വിദ്യാർത്ഥികളെ ക്ലാസിൽ നിന്നും പുറത്താക്കിയാണ് ഇപ്പോൾ കോളേജ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. മുപ്പതോളം വിദ്യാർത്ഥികളെയാണ് തിങ്കളാഴ്ച ആദ്യ ക്ലാസിന് എത്തിയപ്പോൾ തന്നെ കോളേജ് അധികൃതർ പുറത്താക്കിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വിഷയത്തിൽ ബുധനാഴ്ച മാതാപിതാക്കളെയുമായി എത്തി കോളേജിൽ പ്രതിഷേധം പ്രകടിപ്പിക്കാനാണ് വിദ്യാർത്ഥികൾ ഒരുങ്ങുന്നത്.
തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു വിവാദമായ സംഭവങ്ങൾ ഉണ്ടായത്. രാവിലെ ക്ലാസിനായി എത്തിയ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളിൽ പകുതിയിലധികം പേരെയും ക്ലാസിൽ എഴുന്നേൽപ്പിച്ച് നിർത്തിയിരിക്കുകയായിരുന്നു. ഇതേ തുടർന്ന് 9.45 ഓടെ തന്നെ വിദ്യാർത്ഥികളിൽ പകുതിയിലധികം പേരെയും ക്ലാസിൽ നിന്നും പുറത്താക്കി. ഫീസ് അടയ്ക്കാത്തവർ ക്ലാസിൽ ഇരിക്കേണ്ടെന്നു നിർദേശിച്ചാണ് ഇവരെ ക്ലാസിൽ നിന്നും പുറത്താക്കിയത്. ഇതേ തുടർന്നു വിദ്യാർത്ഥികൾ ക്ലാസിൽ നിന്നും പുറത്താകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാർത്ഥികൾ മാനേജ്‌മെന്റിനെ സമീപിച്ചെങ്കിലും ഫീസ് അടയ്ക്കാത്തവർ ക്ലാസിൽ കയറേണ്ടെന്ന നിലപാട് തന്നെയാണ് കോളേജ് അധികൃതർ സ്വീകരിച്ചത്. ഇതേ തുടർന്നു കോളേജ് അധികൃതർക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെ ഫീസ് അടയ്ക്കാണ് പണമില്ലാത്തവർ പഠിക്കേണ്ടെന്ന നിലപാടും ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും സ്വീകരിച്ചതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു.
മുൻപ് വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജിനെതിരെ ആരോപണം ഉയർന്നിരുന്നു. കോളേജ് അധികൃതർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെയാണ് വിദ്യാർത്ഥികൾ പരാതി ഉയർന്നിരുന്നത്. ഇതേ തുടർന്നു വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റെ ഭാഗമായി കോളേജ് മാനേജ്‌മെന്റിനെതിരെ നടപടിയടക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും കൊവിഡ് കാലത്ത് വിവാദം ഉയർന്നിരിക്കുന്നത്.