കൊളംബോ: ഡ്യൂട്ടി സമയത്തിനിടയിൽ വനിതാ പൈലറ്റ് ടോയ്ലറ്റിൽ പോയത് കാരണം സഹപൈലറ്റ് പ്രകോപിതനായി. ഇതേത്തുടർന്ന് കോക്പിറ്റ് അടച്ച സഹപൈലറ്റ് വനിതാ പൈലറ്റിനെ മടങ്ങിയെത്തിയപ്പോൾ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിനുള്ളിലാണ് സംഭവം അരങ്ങേറിയത്. ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ നിന്ന് ശ്രീലങ്കയുടെ തലസ്ഥാന നഗരമായ കൊളംബോയിലേക്ക് പറക്കുകയായിരുന്നു വിമാനം.
ശ്രീലങ്കക്കാരനായ പൈലറ്റാണ് പറക്കുന്നതിനിടെ വിമാനത്തിന്റെ കോക്പിറ്റ് അടച്ചത്. 10 മണിക്കൂർ നീണ്ട യാത്രയുള്ള വിമാനത്തിൽ, സാധാരണ ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ അനുസരിച്ച് കോക്ക്പിറ്റിൽ നിന്ന് പുറത്തിറങ്ങുമ്ബോൾ പകരക്കാരനെ ക്രമീകരിക്കണം. അങ്ങനെ ചെയ്യാതെ വനിതാ പൈലറ്റ് പുറത്തുപോയതോടെയാണ് സഹ പൈലറ്റ് പ്രകോപിതനായത്. ഇരുവരും തമ്മിലെ തർക്കത്തിന് പിന്നാലെ വിമാനത്തിലെ ജീവനക്കാർ ഇടപെട്ടു പ്രശ്നം പരിഹരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവനക്കാരുടെ ആരോഗ്യം, വിമാനത്തിന്റെ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് വിമാനത്തിനുള്ളിൽ രണ്ട് പൈലറ്റ്മാരെ നിയോഗിക്കുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നാണ് വിമാനക്കമ്ബനിയുടെ നിലപാട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കുറ്റം തെളിഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്നും ശ്രീലങ്കൻ എയർലൈൻസ് വിമാനക്കമ്ബനി അറിയിച്ചു. അതേസമയം വനിതാ പൈലറ്റിനെ വിമാനത്തിന്റെ കോക്പിറ്റിൽ കയറ്റാതിരുന്ന ശ്രീലങ്കൻ സ്വദേശിയെ അന്വേഷണം പൂർത്തിയാകുന്നതുവരെ മാറ്റി നിർത്തിയിരിക്കുകയാണെന്നും കമ്ബനി അറിയിച്ചു.