ഇറുമ്പയം പെരുന്തട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ സപ്താഹ വേദി കാൽനാട്ടുകർമ്മം നടന്നു

വൈക്കം : ഇറുമ്പയം പെരുന്തട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ 19-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ സപ്താഹ വേദിക്കായുള്ള കാൽനാട്ടുകർമ്മം നടന്നു. ക്ഷേത്രം മേൽശാന്തിയായ ചെമ്മനത്തുകര ഷിബു ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ,മൂഴിക്കരോട്ട് ഗോൾഡൻ ഡൈമണ്ട്സിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ പ്രകാശൻ എം ഡി ആണ് കാൽനാട്ടുകർമ്മം നിർവഹിച്ചത്. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ശ്രീലെനിൻ പി ആർ, സെക്രട്ടറി ശ്രീ കെ കെ കാർത്തികേയൻ മറ്റു കമ്മിറ്റി അംഗങ്ങൾ ദേശവാസികളായ നൂറുകണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു ഒക്ടോബർ 27 മുതൽ നവംബർ മൂന്നു വരെയാണ് ഭാഗവത സപ്താഹം.

Advertisements

Hot Topics

Related Articles