വാവാ സുരേഷ് പാമ്പിൻ വിഷം വിൽക്കുന്നുണ്ടെങ്കിൽ, എവിടെയെങ്കിലും പിടിച്ചിട്ടുണ്ടോ..! മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും നീട്ടിയ ജോലി വേണ്ടെന്നു വച്ചയാളാണ് വാവാ സുരേഷ്..! വാവാ സുരേഷിനെതിരായ വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ഗണേഷ്‌കുമാർ എം.എൽ.എ

തിരുവനന്തപുരം: വാവ സുരേഷിനെതിരെ ചില വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന ഇടപെടുകളിൽ രൂക്ഷവിമർശനവുമായി ഗണേശ് കുമാർ എംഎൽഎ.
വാവ സുരേഷിനെതിരെ പ്രവർത്തിക്കുന്ന വകുപ്പ് ഉദ്യോഗസ്ഥർ അറിയേണ്ട ഒരു കാര്യമുണ്ട്. നിങ്ങളെപ്പോലെ വകുപ്പിലെ ഉദ്യോഗസ്ഥനായി സർക്കാർ സർവ്വീസിൽ ഇരിക്കേണ്ട ഒരാളായിരുന്നു സുരേഷെന്ന് എംഎൽഎ പറഞ്ഞു.ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ താൻ വനം മന്ത്രിയായിരുന്ന സമയത്ത് വനം വകുപ്പിലേക്ക് വാവ സുരേഷിനെ ജോലിക്കെടുക്കാൻ ശ്രമം നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ച് സുരേഷിന്റെ സേവനം വകുപ്പിന് ഉപയോഗപ്പെടുത്താൻ തിരുമാനിച്ചു.

Advertisements

ഇ കാര്യം പറയാനായി ഞാൻ വാവ സുരേഷിനെ ഓഫീസിലേക്ക് വിളിക്കുകയും കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.അപ്പോൾ ഒരരു പുഞ്ചിരിയോടെ വാവ പറഞ്ഞ ഒരു കാര്യമുണ്ട്.സർ.. ദയവ് ചെയ്ത് എന്നെ ഇതിൽ നിന്നും ഒഴിവാക്കണം.കാരണം പാമ്പിനെ പിടിക്കുക അതിനെ രക്ഷിച്ച് അതിന്റെ ആവാസവ്യവസ്ഥയിലേക്ക് വിടുക എന്നത് എന്നെ സംബന്ധിച്ച് ഒരു ജോലിയല്ല.. പാഷനാണ്..പക്ഷെ വകുപ്പിൽ ജോലിക്ക് കയറിയാൽ അത് നടക്കില്ല.അപ്പോൾ ഞാൻ പറഞ്ഞു അതിനെന്ത സുരേഷെ .. ജോലിക്ക് കയറി നമുക്ക് പാമ്പിനെ പിടിക്കാലോ..പിന്നെ ശന്വളവും പെൻഷനും ഒക്കെ കിട്ടും എന്നും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപ്പോഴും വാവ പറഞ്ഞു.. എന്റെ അഹങ്കാരമായി സർ കാണരുത്..സർ മന്ത്രി സഭയിൽ ഉള്ള കാലം വരെ എന്നെ പാമ്പിനെ പിടിക്കാൻ വിടുമായിരിക്കും.പക്ഷെ അത് കഴിഞ്ഞാൽ മറ്റു ചില ഉദ്യോഗസ്ഥരൊക്കെ ചിലപ്പൊ വല്ല ബോർഡറിലേക്കും ഗേറ്റ് ഉയർത്താനോ മറ്റൊ എന്നെ പറഞ്ഞുവിടും.അതോടെ എന്റെ പാമ്പുപിടുത്തവും പാഷനും ഒക്കെ തീരും.. അതുകൊണ്ട് വേണ്ട സർ എന്ന്.അങ്ങിനെ തന്റെ മുന്നിലേക്ക് വന്ന ജോലിയെപ്പോലും വേണ്ടെന്ന വച്ച വാവയെ അധിക്ഷേപിക്കാൻ ഒരു ഉദ്യോഗസ്ഥർക്കു പോലും യോഗ്യതയില്ലെന്നും എംഎൽഎ പറയുന്നു.

വനം വകുപ്പിന് ആശ്വാസമായിരുന്നു വാവ സുരേഷ്. മുൻകാലങ്ങളിലെ മന്ത്രിമാരും ഫോറസ്റ്റ് ഓഫീസർമാരും തന്നെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പുപിടിക്കുന്നതിനായി വാവ സുരേഷിന് അനുമതി നൽകിയതെന്നും എംഎൽഎ പറയുന്നു.വനം വകുപ്പ് ഓഫീസർക്ക് അധികാരം അയാളുടെ പരിധിയിൽ മാത്രമാണ്.അല്ലാതെ സംസ്ഥാന വ്യാപകമായി വാവസുരേഷിന് പാമ്പുപിടിക്കാൻ പാടില്ലെന്ന് പറയാനോ അത് വിലക്കാനോ ഒരു ജില്ലാ ഉദ്യോഗസ്ഥന് അനുമതി ഇല്ല.ഈ ഫോറസ്റ്റ് ഓഫീസറെക്കുറിച്ച് വാവ സുരേഷ് കുറച്ച് മാസങ്ങൾക്ക് മുൻപ് എന്നോട് പരാതി പറഞ്ഞിരുന്നു.അന്ന് തന്നെ ഒരു എംഎൽഎ എന്ന നിലയിൽ ഞാൻ ആ ഓഫീസറെ വിളിച്ച് നിങ്ങൾ ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതുമാണ്.

ആ ഉദ്യോഗസ്ഥന്റെ പേര് വാവ സുരേഷ് വെളിപ്പെടുത്തിയാൽ അയാൾ ഈ പറയുന്ന അമേരിക്കൻ ടെക്നോളജി വച്ച് ഒരു പാമ്പിനെ പിടിച്ച് കാണിക്കട്ടെയെന്നും എംഎൽഎ പറഞ്ഞു.നമുക്ക് അറിയാത്ത ഒരു കാര്യം നമുക്ക് വേണ്ടി ചെയ്യുന്ന ഒരാളെ അധിക്ഷേപിക്കുകയല്ല വേണ്ടത് മറിച്ച് ബഹുമാനിക്കുകയാണ്.വാവ സുരേഷ് പാമ്പിൻ വിഷം വിൽക്കുന്നവെന്ന് പറയുന്നവർ എവിടെയെങ്കിലും വച്ച് വാവയെ പിടിച്ചിട്ടുണ്ടോ? ഇല്ലല്ലോ പിന്നെന്തിനാണ് ഇല്ലാത്ത കാര്യം പറയുന്നതെന്നും ഗണേശ് കുമാർ ചോദിക്കുന്നു.

കേരളത്തിൽ പാമ്പിനോടുള്ള ജനങ്ങളുടെ പേടി മാറ്റിയത് തന്നെ വാവ സുരേഷാണ്.പാമ്പിനെ കണ്ടാൽ തല്ലിക്കൊല്ലണം എന്നുമാത്രം പറഞ്ഞിരുന്ന ഒരു കാലത്ത് നിന്ന് ആ പേടിയൊക്കെ മാറിത്തുടങ്ങിയതിന് പിന്നിൽ വാവ സുരേഷിന്റെ ക്ലാസുകളും ഇടപെടലുമാണ്.അങ്ങിനെ സംസ്ഥാന വനം വകുപ്പിന് പോലും ഒരു ആശ്വാസമായിരുന്ന മനുഷ്യനെയാണ് ഇപ്പോൾ ഒരു ലജ്ജയുമില്ലാതെ ചാനൽ ചർച്ചകളിലുടയും സമൂഹമാധ്യമങ്ങളിൽക്കൂടിയുമൊക്കെ അപമാനിക്കുന്നത് ഗണേശ് കുമാർ പറഞ്ഞു.

വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പോലും ക്ലാസെടുക്കുന്ന ആളാണ് വാവാ സുരേഷ്. അദ്ദേഹത്തെയാണ് ഇപ്പോൾ എല്ലാരും ചേർന്ന് പാമ്പുപിടിക്കാൻ പഠിപ്പിക്കുന്നത്.കോടതിയിൽ പോകുന്നവർ വരെ ഇപ്പോൾ പാമ്പു പിടിക്കാൻ പഠിപ്പിക്കുകയാണ്.കമ്പിയും പൈപ്പും ഒക്കെ വച്ച് എളുപ്പം പാമ്പിനെ സുരക്ഷിതമായി പിടിക്കാൻ പറ്റുമെങ്കിൽ എന്തിനാണ് വാവ സുരേഷിനെ വിളിക്കുന്നത് ഈ പറയുന്നവർ തന്നെ അങ്ങുപിടിച്ചാൽ പോരെയന്നും എം എൽ എ ചോദിച്ചു.

പാമ്പുപിടിക്കാൻ വന്നാൽ ഒരു രൂപ പോലും വാങ്ങാത്തയാളാണ് വാവ.ഇത് തനിക്ക് നേരിട്ടും അല്ലാതെയും അനുഭവമുണ്ട്.അങ്ങിനെ പണം വേണ്ട വെക്കുന്നയാളെയാണ് പണക്കൊതിയൻ എന്നൊക്കെ അധിക്ഷേപിക്കുന്നത്.ശരിക്കും വാവയെ അധിക്ഷേപിക്കുന്നവരാണ് ലജ്ജിക്കേണ്ടത്. മുൻകാലങ്ങളിലൊന്നും വാവ സുരേഷിന് പാമ്പിനെ പിടിക്കുന്നതിന് അലവൻസ് ഒന്നും കൊടുത്തിരുന്നില്ല.ഇപ്പോൾ വല്ലതും ഉണ്ടോ എന്നറിയില്ല.

കൊടുത്താൽ പോലും വാങ്ങില്ല അയാൾ.. ഒരു സാധുവായ മനുഷ്യനാണ്.അത്തരം സാധുക്കളെ അധിക്ഷേപിക്കുന്നത് തന്നെ നാണം കെട്ട പണിയാണെന്നും ഗണേശ് കുമാർ തുറന്നടിച്ചു.ഒരു പ്രദേശിക ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വാവസുരേഷിനെതിരെയുള്ള ആരോപണങ്ങളിലും വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹം നേരിടുന്ന പ്രശ്നങ്ങൾക്കെതിരെയും ഗണേശ് കുമാർ പ്രതികരിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.