കോട്ടയം: ഓൾ കേരളാ പെയിന്റ് ഡീലർസ് അസ്സോസിയേഷൻ (എ കെ പി ഡി എ) കോട്ടയം താലൂക്ക് സമ്മേളനം കോട്ടയത്ത് നടന്നു. നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്‌തു ആയ പാറ ഉൽപ്പന്നങ്ങളുടെ ലഭ്യതകുറവും ഗുണനിലവാരവും ഉറപ്പ് വരുത്തണമെന്നും ഭൂമി വിൽക്കൽ വാങ്ങാൽ മേഖലക്ക് ഏറ്റവും പ്രതിസന്ധിയായി നിൽക്കുന്ന ന്യായവിലയും രെജിസ്ട്രേഷൻ ഫീസും കുറക്കണമെന്നും, സംസ്ഥാനത്തെ 66 പഞ്ചായത്തുകളെ തീരദേശ പരിപാലന നിയമത്തിലെ (സി ആർ ഇസഡ്) സോൺ മൂന്നിൽ നിന്നും രണ്ടിലേക്ക് മാറ്റാൻ കേന്ദ്രം അനുമതി നൽകിയത് പത്ത് ലക്ഷത്തോളം പേർക്ക് ആശ്വാസമാകും അത് സംസ്ഥാനത്ത് ഉടൻ തന്നെ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ കോർഡിനേറ്റർ ബെന്നിച്ചൻ കുട്ടൻചിറയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് എബി എം പൊന്നാട്ട് ഉത്ഘാടനം ചെയ്തു അജിത്ത് കുരുവിള, സണ്ണി നെല്ലിത്താനത്ത് കാലായിൽ, പി എം തോമസ് എന്നിവർ പ്രസംഗിച്ചു.