ബേക്കർ മെമ്മോറിയൽ ഗേൾസ് സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം റെയിഞ്ചർ ടീം യൂണിറ്റ് ക്യാമ്പിന് ഇന്ന് തുടക്കമായി

കോട്ടയം : ബേക്കർ മെമ്മോറിയൽ ഗേൾസ് സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം റെയിഞ്ചർ ടീം യൂണിറ്റ് ക്യാമ്പിന് ഇന്ന് തുടക്കമായി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം കോട്ടയം മുൻസിപ്പൽ വാർഡ് കൗൺസിലർ സിൻസി പാറേൽ ഉദ്ഘാടനം ചെയ്തു. നമ്മുടെ വളർച്ചക്കൊപ്പം സമൂഹത്തെയും കരുതുന്നവരാകണം യുവ തലമുറ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ വാർഡ് മെമ്പർ ഓർപ്പിച്ചു.ബേക്കർ സ്കൂൾ പ്രിൻസിപ്പൽ ഷിബു തോമസ് സാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിസി റേയ്ച്ചൽ നൈനാൻ,ബൈനുമോൾ തോമസ് , ആശാ ബിനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റെയിഞ്ചർ ലീഡർ ഷീബാ ബേബി ക്യാമ്പിന് നേതൃത്വം നൽകും.മൂന്നു ദിവസത്തെ ക്യാമ്പിൽ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സ്വഭാവ നൈപുണി വികാസത്തിനും ഉതകുന്ന വിവിധ ക്ലാസുകൾക്ക് നിരവധി പ്രമുഖകർ നേതൃത്വം നൽകും.

Advertisements

Hot Topics

Related Articles