ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പുതിയ വഴിത്തിരിവ്; കൊലപാതകത്തിനുള്ള പ്രതികാരം !

ഒട്ടാവ: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പുതിയ വഴിത്തിരിവ്. നിജ്ജാറിന്റെ കൊലപാതകം 1985ലെ എയര്‍ ഇന്ത്യ കനിഷ്‌ക സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിപുദമന്‍ സിംഗ് മാലിക്കിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിരിക്കാമെന്ന് കാനഡയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസ് പറയുന്നു. 1985ലെ എയര്‍ ഇന്ത്യ കനിഷ്‌ക സ്ഫോടനത്തില്‍ റിപുദമന്‍ സിംഗ് മാലിക്കിന് പങ്കുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. ഇയാളുടെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് നിജ്ജാറിന്റെ കൊലപാതകം നടന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗവും പോലീസിന്റെ അന്വേഷണവും സൂചിപ്പിക്കുന്നതെന്നും ജോഡ് തോമസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം സറേയില്‍ നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെടുമ്ബോള്‍ ജോഡ് തോമസ് ആയിരുന്നു എന്‍എസ്‌എ. കനേഡിയന്‍ സിഖ് സമുദായത്തിലെ ചില അംഗങ്ങള്‍ നിജ്ജാറിനെ കൊലപ്പെടുത്തിയത് മാലിക്കിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണെന്ന് അവര്‍ പറയുന്നു. ഇതേ ഗുരുദ്വാരയില്‍ നടന്ന രണ്ടാമത്തെ ഉന്നത കൊലപാതകമാണ് ഇതെന്നും ജോഡി തോമസ് പറഞ്ഞു. മാലിക്കിന്റെ കൊലപാതകം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. 1985ലെ എയര്‍ ഇന്ത്യ കനിഷ്‌ക ഭീകരാക്രമണത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ട റിപുദമന്‍ സിംഗ് മാലിക് 2022 ജൂലൈ 15നാണ് സറേയില്‍ വെടിയേറ്റ് മരിച്ചത്. ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവനായ നിജ്ജാര്‍ മാലിക്കിനെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും സാമൂഹിക ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. പരസ്യമായ ഈ പ്രചരണത്തിന് പിന്നാലെയാണ് മാലിക്കിന്റെ മരണം സംഭവിച്ചത്.

Advertisements

Hot Topics

Related Articles