കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 19 ശനിയാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മരം മുറിക്കുന്നതിനായി 11 ലൈൻ ഓഫ് ആക്കേണ്ടി വരുന്നതിനാൽ 10:00 മണി മുതൽ വൈകിട്ട് 3.00 മണി വരെ കടലാടിമറ്റം, കമ്പനി പടി, തകിടി, അയ്യപ്പ ടെമ്പിൾ, കുന്നൊന്നി , ആലുംതറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കുമരകം സെക്ഷന്റെ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി, കണിയാംപറമ്പ് എന്നി ട്രാൻസ്ഫോമറുകളിൽ 8 30 മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുളിമൂട് , പൂപ്പട, ചെറിയാൻ ആശ്രമം, മരിയൻ സെൻ്റർ, മറീന റബ്ബേഴ്സ്, വരാപ്പള്ളിൽ , ഗുഡ്ന്യൂസ് , പള്ളിക്കുന്ന് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും ഫാൻസി ട്രാൻസ്ഫോമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുളത്തിങ്കൽ ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.കുമരകം സെക്ഷന്റെ പരിധിയിൽ വരുന്ന മുതലപ്ര, കാഞ്ഞിരം ജെട്ടി, എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളത്രക്കടവ്, ഐമാൻ എന്നി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയും കണിയാന്മല ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണിമുതൽ 5 മണി വരെ ഭാഗികമായും വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുന്നത്തുപടി ട്രാൻസ്‌ഫോർമറിൽ 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കലോടിപ്പടി, റബ്ബർ ബോർഡ് ലാബ്, കേന്ദ്രീയ വിദ്യാലയ, കല്ലുകാട് കുരിശടി എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാകുരിശുപള്ളി മുതൽ സ്റ്റേഡിയം വരെയും, കട്ടക്കയം റോഡിലും രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ പെരിങ്ങാലി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.