പരവൂരില്‍ എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍: പിടിയിലായത് ഷംനത്ത്

കൊല്ലം : പരവൂരില്‍ എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാർവതി) ആണ് അറസ്റ്റിലായത്. പരവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി നടിയുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. 1.4 ഗ്രാം എംഡിഎംഎയാണ് നടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. കടയ്ക്കല്‍ ഭാഗത്തു നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് നടി മൊഴി നല്‍കി. ഇവർ മൂന്ന് മാസമായി ലഹരിമരുന്ന് വാങ്ങാറുണ്ടെന്ന് പൊലീസ് പറയുന്നു. എംഡിഎംഎ വില്‍പന നടത്തിയവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഷംനത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisements

Hot Topics

Related Articles