വൈക്കം : ഉദയനാപുരം എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റെ 50-ാം വാർഷികത്തോടനുബന്ധിച്ചു ഗുരുമന്ദിരത്തിൽ പഠനശിബിരത്തിന് തുടക്കമായി. പഠന ശിബിരത്തിൻ്റെ ഭാഗമായി വൈക്കം സത്യഗ്രഹത്തിൻ്റെ ശതാബ്ദിയും മഹാകവി കുമാരനാശാൻ്റെ 150-ാം ജന്മവാർഷികവും ആഘോഷിച്ചു. ഇന്ന് രാവിലെ 10ന് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും പഠന ശിബിരവും എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി എം.പി. സെൻഅധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യോഗം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ക്ലാസ് നയിച്ച എസ് എൻ ഡി പി യോഗം കൗൺസിലർ പി.ടി. മന്മദൻ ആരാധനാലയത്തോടനുബന്ധിച്ചു വായനശാലയും വ്യാപാര സ്ഥാപനവും ഉണ്ടാകണമെന്ന ശ്രീനാരായണ ഗുരുദേവൻ്റെ ദീർഘ വീഷണം ആത്മീയതയും ഭൗതീകതയും തമ്മിലുള്ള പാരസ്പര്യമാണ് വെളിവാക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ശാഖായോഗം പ്രസിഡൻ്റ് എം.കെ. കാർത്തികേയൻ, വൈസ് പ്രസിഡൻ്റ് വി.സി.സുനിൽകുമാർ, സെക്രട്ടറി കെ.പി.രാധാകൃഷ്ണൻ, യൂണിയൻ കമ്മറ്റി അംഗം എസ്. മനോജ്, പ്രസന്നകുമാരി, എൻ.കെ. ശശിധരൻ, എസ്. പത്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് 2.30 ന് ശ്രീനാരായണ ഗുരു യുഗപുരുഷൻ എന്ന വിഷയത്തിൽ റിട്ട. ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ക്ലാസ് നയിച്ചു. പഠന ശിബിരത്തിൽ 10ന് ബിജു പുളിക്കലേടത്ത്, ഉച്ച കഴിഞ്ഞ് 2.30ന് കോട്ടയം ബിബിൻഷാ എന്നിവർ ക്ലാസ് നയിക്കും.