രണ്ട് ദിവസങ്ങളിലായി ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്, ഇന്ന് ബുക്ക് ചെയ്തിത് മുപ്പത്തി അയ്യായിരം പേർ

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വൻ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. മൂന്ന് മണിക്കൂർ ദർശന സമയം കൂട്ടിയിട്ടും തിരക്കിന് ശമനമില്ല. മണിക്കൂറുകൾ ക്യൂ നിന്നാണ് ഭക്തർ പതിനെട്ടാം പടി കയറുന്നത്. പോലീസിൻ്റെയും ദേവസ്വം ബോർഡിൻ്റെയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണ് തിരക്ക് വർദ്ധിക്കാൻ കാരണമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

Advertisements

ദർശനത്തിന് കാത്തു നിൽക്കുന്ന ദക്തരാൽ ന ട പന്തൽ നിറഞ്ഞിരിക്കുകയാണ്. അതേസമയം ഇന്ന് തിരക്ക് കുറയാനാണ് സാധ്യത. ഇന്ന് മുപ്പത്തി അയ്യായിരം പേരാണ് ബുക്ക് ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസം ഇത് അമ്പതിനായിരത്തിലധികമായിരുന്നു. മുൻപ് ഉളളതിനെക്കാളും കൂടുതൽ തീർത്ഥാടകർ തുലാമാസ പൂജയ്ക്കായി സന്നിധാനത്ത് എത്തിയതാണ് തിരക്ക് കൂടാൻ കാരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരെ നിയന്ത്രിക്കാൻ മതിയായ പോലീസും ഇല്ലായിരുന്നു. തുലാമാസ പൂജയ്ക്ക് പടിപൂജയും ഉദായസ്ഥമയപൂജയും നടക്കും. ഈ സമയങ്ങളിൽ രണ്ട് മണിക്കൂർ വീതം ഭക്തരെ പടി ചവിട്ടാൻ അനുവദിക്കില്ല. ആ സമയം മുഴുവൻ ഭക്തർ നടപന്തലിൽ തന്നെ തിങ്ങി കൂടും. ഇതിന് പുറമെ പമ്പയിൽ നിന്ന് മല കയറി വരുന്നവരും ഉണ്ടാകും. ഇതോടെയാണ് തിരക്ക് വർദ്ധിക്കുന്നത്. പോലീസും ദേവസ്വം ബോർഡും ഉണർന്ന് പ്രവർത്തിച്ചെങ്കിൽ ഒരു പരിധിവരെ തിരക്ക് നിയന്ത്രിക്കാമായിരുന്നു. അടുത്ത മാസമാണ് മണ്ഡല-മകരവിളക്ക് ഉത്സവം ആരംഭിക്കുന്നത്. അതിന് മുൻപ് ഇത്തരത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ പാളിച്ച പറ്റിയത് ഏറെ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. തുലാമാസ പൂജകൾ പൂർത്തിയാക്കി 21 ന് ശബരിമല നട അടക്കും. തുടർന്ന് ഒക്ടോബർ 30 ന് ചിത്തിര ആട്ട ഉത്സവത്തിനായി നട തുറക്കും. 31 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

Hot Topics

Related Articles